പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിൽ എത്തുന്നത് പ്രമാണിച്ച് മിനി പൂരം സംഘടിപ്പിക്കാൻ പറമേക്കാവ് ദേവസ്വം. ജനുവരി 3ന് ആണ് മോദി തൃശ്ശൂർ സന്ദർശിക്കുന്നത്. ......
ബംഗളുരു: കൊടുംവരൾച്ചയും കൃഷിനാശവും കർണാടകത്തെ ദുരിതത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. വടക്കൻ കർണാടകയിലെ ഗ്രാമങ്ങളിലെ ജനജീവിതം അതീവ സങ്കടകരമാണ്. ......
പ്രധാനമന്ത്രി നരേന്ദ്ര മോദിയേ അപമാനിച്ചെന്ന് ആരോപിച്ച് ബോളിവുഡ് നടിയും മോഡലുമായ രാഖി സാവന്തിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് യുപി പോലീസ്. ആക്ഷേപകരമായ പരാമർശവും അശ്ലീല ആംഗ്യവും നടത്തിയതിനാണ് താരത്തിനെതിരെ യുപിയിലെ മീററ്റ് പോലീസ് സ്റ്റേഷനിൽ പരാതി ഫയൽ ചെയ്തത്.
"മോദി ജി, നിങ്ങൾ എന്നെ നിങ്ങളുടെ യോഗ ടീച്ചറായി നിർത്തുക.. ......
ഡൽഹിയിൽ 2 ദിവസമായി നടന്ന ജി20 ഉച്ചകോടി സമാപിച്ചു. അധ്യക്ഷ പദം ബ്രസീലിന് കൈമാറി ഉച്ചകോടി അവസാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു.......
സ്വാതന്ത്ര്യത്തിന്റെ 100 വർഷം ആഘോഷിക്കുമ്പോൾ ഇന്ത്യ ഒരു വികസിത രാജ്യമാകുമെന്നും അഴിമതിക്കും ജാതീയതയ്ക്കും വർഗീയതയ്ക്കും അവിടെ സ്ഥാനമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു അഭിമുഖത്തിൽ പറഞ്ഞു.
"2047-ഓടെ ഇന്ത്യ ഒരു വികസിത രാഷ്ട്രമാകും. അഴിമതിക്കും ജാതീയതയ്ക്കും വർഗീയതയ്ക്കും നമ്മുടെ ജീവിതത്തിൽ സ്ഥാനമുണ്ടാകില്ല," പ്രധാനമന്ത്രി പറഞ്ഞു.
ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിയെക്കുറിച്ച് സംസാരിക്കവെ, മാർഗനിർദേശത്തിനായി ലോകം ഇന്ത്യയിലേക്ക് നോക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ......
ന്യൂ ഡെൽഹി: ഇന്ത്യ മുന്നണിയുടെ മൂന്നാമത്തെ യോഗമാണ് നാളെ നടക്കുവാൻ ഇരിക്കുന്നത്. ഇപ്പോഴിതാ യോഗത്തിന് മുന്നോടിയായി, അർനോൾഡ് ഷ്വാസ്നെഗർ (Arnold Schwarzenegger) അഭിനയിച്ച 'ടെർമിനേറ്റർ' (Terminator) ഫിലിം ഫ്രാഞ്ചൈസിയിലെ സാങ്കൽപ്പിക സൈബർഗ് (സാധാരണ മനുഷ്യരേക്കാൾ ശാരീരികമായി ശക്തിയുള്ള ഒരു സങ്കല്പിക യന്ത്രം) കഥാപാത്രമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചിത്രീകരിക്കുന്ന പോസ്റ്ററാണ് ബിജെപി ട്വീറ്ററിലൂടെ പങ്കുവച്ചിരുന്നത്.
"2024! ഞാൻ മടങ്ങിവരും!" അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ യോജിച്ചുള്ള പോരാട്ടം നടത്താനുള്ള പ്രതിപക്ഷത്തിന്റെ ശ്രമത്തെ പരിഹസിച്ച് പോസ്റ്ററിൽ പറയുന്നു.
ബിജെപിയുടെ ചിഹ്നമായ താമരപ്പൂവിനൊപ്പം പ്രധാനമന്ത്രി മോദിയുടെ സ്റ്റൈലൈസ്ഡ് ചിത്രമാണ് പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ബിജെപിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ച പോസ്റ്ററിനൊപ്പം അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു: "പ്രധാനമന്ത്രി മോദിയെ പരാജയപ്പെടുത്താൻ കഴിയുമെന്ന് പ്രതിപക്ഷം കരുതുന്നു. ......
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് മനുഷ്യാവകാശ പ്രവർത്തകയും ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ മുൻ വൈസ് പ്രസിഡന്റുമായ ഷെഹ്ല റഷിദ്. മോദി സർക്കാരിന്റെ ഭരണത്തിൽ ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ മെച്ചപ്പെട്ടെന്ന് ഷെഹ്ല റഷിദ് ചൂണ്ടിക്കാട്ടുന്നു. മോദി സർക്കാരിനും ജമ്മു കശ്മീരിലെ ലെഫ്റ്റനന്റ് ഗവർണറിനും കീഴിൽ താഴ്വരയിലെ മനുഷ്യാവകാശങ്ങൾ മെച്ചപ്പെട്ടെന്നായിരുന്നു ഷെഹ്ല എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) കുറിച്ചത്. ......
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി അടുത്തിടെ ബിജെപിയിൽ ചേർന്നത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ, അനിൽ ആന്റണി സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ......
വയനാട്: അദാനി - മോദി ബന്ധത്തെ കുറിച്ച് പാർലമെന്റിൽ പറഞ്ഞതെല്ലാം സത്യമാണെന്ന് രാഹുൽ ഗാന്ധി. അദാനിക്ക് വേണ്ടി ചട്ടങ്ങൾ മറികടക്കുന്നുവെന്നും മോദിയുടെ വിദേശ യാത്രകളിലെല്ലാം അദാനി അനുഗമിക്കുന്നുവെന്നും രാഹുൽ ഗാന്ധി വയനാട്ടിലെ പൊതുസമ്മേളനത്തിൽ പറഞ്ഞു. ......
ഇന്ത്യൻ രാഷ്ട്രീയത്തിലെ അതിശക്തനായിരുന്ന എൽ കെ അദ്വാനിയെ മറികടന്നുള്ള നരേന്ദ്രമോദിയുടെ വളർച്ച അത്ഭുതകരമായിരുന്നു. എന്നാൽ അതിലും അത്ഭുതകരമായിരുന്നു മോദിയുടെ സുഹൃത്ത് ഗൗതം അദാനിയുടെ ബിസിനസിലെ വളർച്ച. ......