കർണാടക നിയമസഭയിലെ ശൈത്യകാല സമ്മേളനത്തിൽ തീ പാറാൻ സാധ്യത. ഇന്നുമുതൽ പത്തുദിവസം ബെലഗാവിയിലെ സുവർണ്ണ വിധാൻസൗധയിലാണ് സമ്മേളനം നടക്കുന്നത്.കോൺഗ്രസ്സ് ഭരിക്കുന്ന ഈ സംസ്ഥാനത്ത് ബിജെപിയാണ് പ്രധാന പ്രതിപക്ഷം. ......
) ബംഗളുരു: "ജെഡിഎസ്സിനെ നശിപ്പിക്കാനുള്ള ശ്രമമാണ് കർണാടകത്തിലെ കോൺഗ്രസ്സ് നടത്തുന്നത്. അധികാരം ലഭിച്ചതോടെ അവർ ആ ശ്രമം ശക്തിപ്പെടുത്തി.......
ബംഗളുരു: സർക്കാർ ജീവനക്കാരുടെ സ്ഥലമാറ്റത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ ഡോക്ടർ യതീന്ദ്ര കൈകടത്തുന്നു എന്നാരോപിച്ചുകൊണ്ട് മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ കുമാരസ്വാമി പുറത്തുവിട്ട വീഡിയോ കർണാടകത്തിൽ വൻ വിവാദത്തിനാണ് വിത്തിട്ടത്. യതീന്ദ്ര ഫോണിലൂടെ പരാമർശിച്ചത് സ്ഥലമാറ്റ പട്ടികയല്ലെന്നും വരുണ മണ്ഡലത്തിലെ അഞ്ചു സ്കൂളുകളുടെ കാര്യമാണെന്നുമാണ് സിദ്ധരാമയ്യ മറുപടി നൽകിയത്. ......
ബംഗളുരു: വർഗ്ഗീയ പാർട്ടിയെന്ന് മറ്റു പാർട്ടികൾ ആക്ഷേപിക്കുന്ന ബിജെപിയുമായി കർണാടകത്തിൽ സഖ്യമുണ്ടാക്കിയതോടെ മതേതര ജനതാദളിലെ (ജെഡിഎസ്) 'മതേതരം' എന്ന വാക്കിന്റെ പ്രസക്തി ഇല്ലാതായെങ്കിലും മതേതര വാദിയായ ദേവഗൗഡ അത് കാര്യമാക്കുന്നില്ല. ജെഡിഎസ്സ് ദേശീയ അധ്യക്ഷനായ അദ്ദേഹം ബിജെപിയുമായി കൂടുതൽ അടുക്കുകയാണ്. ......
ബംഗളുരു: രാഷ്ട്രീയ സാഹചര്യത്തിന്റെ സമ്മർദ്ദത്താൽ ഹിതകരമല്ലാത്ത തീരുമാനങ്ങളെടുക്കാൻ നിർബന്ധിക്കപ്പെടുന്ന നേതാവാണ് മുൻപ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ. മതേതര ജനതാദൾ എന്ന ജെഡിഎസ്സിന്റെ ദേശീയ അധ്യക്ഷനാണെങ്കിലും അദ്ദേഹത്തിന് പരമപ്രധാനം പാർട്ടിയുടെ കർണാടക ഘടകത്തിന്റെ നിലനിൽപ്പും ഭാവിയുമാണ്. ......
പിണറായി വിജയനും ബിജെപിയുമായി വലിയ ബന്ധമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഏഴ് വർഷമായി മുഖ്യമന്ത്രി നരേന്ദ്രമോദി എന്നോ അമിത് ഷാ എന്നോ മിണ്ടുന്നില്ലന്നും ഇവർ തമ്മിലുള്ള അന്തർ ധാര സജീവമാണെന്നും അദ്ദേഹം തുറന്നടിച്ചു.
ദേവഗൗഡ പറഞ്ഞത് എത്രയോ ശരിയാണെന്നും, എന്തുകൊണ്ട് കെ കൃഷ്ണൻകുട്ടി മന്ത്രിയായി തുടരുന്നുവെന്നും അദ്ദേഹം ചോദിച്ചു. ......
ബംഗളുരു: ബിജെപി യുമായി സഖ്യമുണ്ടാക്കിയതിനെ എതിർത്ത സി എം ഇബ്രാഹിം ജെഡിഎസ്സിൽ നിന്നും പുറത്തായി. സംസ്ഥാന ഭാരവാഹികൾ, എംഎൽഎമാർ, എംഎൽസിമാർ, ജില്ലാ അധ്യക്ഷന്മാർ തുടങ്ങിയവരുടെ സംയുക്ത യോഗം ജെഡിഎസ് ദേശീയ അധ്യക്ഷൻ ദേവഗൗഡ ഇന്ന് വിളിച്ചുചേർത്തിരുന്നു. ......
ബംഗളുരു: കോൺഗ്രസിൽ പ്രവർത്തിച്ചു തുടങ്ങുകയും ജനതാദളിലൂടെ വളരുകയും ചെയ്ത നേതാവാണ് സി എം ഇബ്രാഹിം. എച്ച് ഡി ദേവഗൗഡ പ്രധാനമന്ത്രിയായിരുന്നപ്പോൾ ഇബ്രാഹിം വ്യോമയാന മന്ത്രിയായിരുന്നു. ......
തിരുവനന്തപുരം: ബിജെപി ബന്ധമുള്ള പാർട്ടിയായി ഇടതുമുന്നണിയിൽ തുടരാനാകില്ലെന്ന് ജെഡിഎസിന് സിപിഎമ്മിന്റെ മുന്നറിയിപ്പ്. ജനതാ ദൾ എസ് ബിജെപി നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമായ പശ്ചാത്തലത്തിലാണ് കേരളത്തിലെ ഇടതു മുന്നണി ഘടകകക്ഷിയായ ജനതാ ദൾ എസിന് സിപിഎം അന്ത്യശാസനം നൽകിയിരിക്കുന്നത്. ......