ഇന്ത്യയെ കാവി വൽക്കരിക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
ഇന്ത്യൻ ക്രിക്കറ്റ് ടീമുൾപ്പെടെ രാജ്യത്തുടനീളമുള്ള വിവിധ സ്ഥാപനങ്ങളെ കാവിവൽക്കരിക്കാൻ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ശ്രമിക്കുന്നതായി മമത ബാനർജി കഴിഞ്ഞ ദിവസം ആരോപിച്ചു.
സെൻട്രൽ കൊൽക്കത്തയിലെ പോസ്റ്റാ ബസാറിൽ നടന്ന ജഗധാത്രി പൂജയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ വിമർശനം. ക്രിക്കറ്റ് ടീമിന്റെ പരിശീലന ജേഴ്സിയിൽ മാത്രമല്ല മെട്രോ സ്റ്റേഷനുകളുടെ പെയിന്റിങ്ങിലും ബി.ജെ.പി കാവി നിറം കൊണ്ടുവന്നിട്ടുണ്ടെന്ന് മമ്ത ബാനർജി ആരോപിച്ചു.
'രാജ്യത്തെ മുഴുവൻ കാവി ചായം പൂശാനാണ് അവർ ശ്രമിക്കുന്നത്'
"അവർ രാജ്യത്തെ മുഴുവൻ കാവി ചായം പൂശാൻ ശ്രമിക്കുകയാണ്. ......
അടുത്തവർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മേഘാലയയിൽ ഭരണം പിടിക്കാൻ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പാർട്ടിതലത്തിൽ രൂപം നൽകാൻ മൂന്ന് ദിവസത്തെ സന്ദർശനത്തിന് മമത മേഘാലയിലെത്തി. ......