ന്യൂ ഡൽഹി: ഇന്ത്യ പാടേ തള്ളിക്കളഞ്ഞ അക്സായി ചിന്നിന്റെയും അരുണാചൽ പ്രദേശിന്റെയും ഉടമസ്ഥാവകാശം അവകാശപ്പെടുന്ന ഭൂപടം ചൈന പുറത്തുവിട്ടതിന് മറുപടിയായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. ഇന്ത്യൻ പ്രദേശങ്ങൾ ഭൂപടത്തിലുൾപ്പെട്ടത് ഗൗരവമുള്ള വിഷയമാണെന്ന് രാഹുൽ പറഞ്ഞു.
ആഗസ്റ്റ് 28 തിങ്കളാഴ്ചയാണ് ചൈന ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെട്ടിട്ടുള്ള പുതിയ സ്റ്റാൻഡേർഡ് മാപ്പ് പുറത്തിറക്കിയത്.
ലഡാക്കിലെ ഒരിഞ്ച് ഭൂമി നഷ്ടമായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത് കള്ളമാണെന്നും ഇന്ത്യയുടെ ഭൂമി ചൈന തട്ടിയെടുത്തെന്നും ഗുരുതര പ്രശ്നമാണെന്നും രാഹുൽ ആരോപിച്ചു.
'വർഷങ്ങളായി ഞാൻ പറയുന്നുണ്ട്, ലഡാക്കിൽ ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി പറയുന്നത് നുണയാണെന്ന്. ......
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൗതം അദാനിയുമായുള്ള ബന്ധം പാർലമെൻറിൽ തുറന്നുകാട്ടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സർക്കാർ ഒത്താശയില്ലാതെ ഒരു വ്യവസായിക്ക് ചുരുങ്ങിയ കാലം കൊണ്ട് ലോകത്ത് രണ്ടാമത്തെ അതിസമ്പന്നനായി അപാരവളർച്ച നേടാനാവില്ലെന്നും പ്രധാനമന്ത്രിക്ക് അദ്ദേഹവുമായുള്ള ബന്ധം എന്താണെന്ന് രാജ്യം അറിയേണ്ടതുണ്ടെന്നും രാഹുൽ പാർലമെന്റിൽ പറഞ്ഞു. ......
രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര അവസാനിച്ചു. ശ്രീനഗറിലെ ലാൽചൗക്കിൽ രാഹുൽഗാന്ധി ദേശീയ പതാക ഉയർത്തി.......
ശ്രീനഗർ: ജന്മനാട്ടിൽ വേട്ടയാടപ്പെടുന്നെന്ന് രാഹുൽ ഗാന്ധിയോട് കശ്മീരി പണ്ഡിറ്റുകൾ. ഭാരത് ജോഡോ യാത്രയ്ക്കിടെ ജമ്മു കശ്മീരിലെ സാംബ ജില്ലയിൽ കശ്മീരി പണ്ഡിറ്റുകളുടെ പ്രതിനിധി സംഘവുമായി രാഹുൽ ഗാന്ധി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് അവർ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കശ്മീർ താഴ്വരയിൽ തീവ്രവാദികൾ തങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയാണെന്നും സംഘം ചൂണ്ടിക്കാട്ടി.
കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകവും പലായനവും താഴ്വരയെ അശാന്തിലാഴ്ത്തുകയാണെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ......
ന്യൂഡൽഹി: ബിജെപി ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച് വിദ്വേഷം പരത്തുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി പഞ്ചാബിലെ പത്താൻകോട്ട് സംഘടിപ്പിച്ച പൊതുസമ്മേളനത്തിലായിരുന്നു രാഹുൽ ഗാന്ധി ബിജെപിക്കെതിരെ രൂക്ഷ വിമർശനമുയർത്തിയത്. ......
ഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നാളെ ജമ്മു കശ്മീരിലേക്ക് കടക്കാനിരിക്കെ, കോൺഗ്രസിന് തിരിച്ചടി. ജമ്മു കശ്മീർ സംസ്ഥാന കോൺഗ്രസ് വക്താവ് ദീപിക പുഷ്കർ നാഥ് പാർട്ടിയിൽ നിന്നും രാജിവെച്ചു. ......
തിരുവനന്തപുരം: കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് മുന്‍ മന്ത്രി എം എം മണി. കന്യാകുമാരിയിൽ നിന്നും കാശ്മീർ വരെ ജോഡോ യാത്ര പോകേണ്ട രാഹുലിന് ഏതോ പിള്ളേര് എളുപ്പവഴി കാണിച്ച് കൊടുത്തതാണെന്നാണ് എം എം മണിയുടെ പരിഹാസം. ......
ന്യുഡൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് പത്രത്തിന്റെ ആസ്ഥാനത്ത് ഇഡി പരിശോധന നടത്തി. കേസിന്റെ തുടര്‍ നടപടികളുടെ ഭാഗമായിട്ടാണ് പരിശോധനയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് പറഞ്ഞു. ......
കൽപ്പറ്റ: വയനാട് എംപി രാഹുൽഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിന്റെ പേരിൽ എസ്എഫ്ഐയെ വേട്ടയാടി ചോരകുടിക്കാം എന്ന് കരുതിയെങ്കിൽ പ്രതിരോധം തീർക്കുമെന്ന് എസ്എഫ്ഐ ജില്ലാ മുൻ വൈസ് പ്രസിഡണ്ട് അവിഷിത്ത് കെ ആർ. കേസിലെ കേരളത്തിലെ പോലീസ് കോൺഗ്രസ് പ്രവർത്തകരുടെ പണിയാണ് എടുക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഞങ്ങൾക്ക് പ്രതിരോധം തീർക്കേണ്ടി വരുമെന്ന് പ്രതികൂടിയായ അവിഷിത് ഫേസ്ബുക്കിൽ കുറിച്ചു.
വയനാട് എംപിക്ക് സന്ദർശനത്തിന് വരാനുള്ള സ്ഥലമല്ല അയാളുടെ പാർലമെന്റ് മണ്ഡലം എന്നും അവിഷിത്ത് വിമർശിച്ചു. ജനങ്ങളെ ബാധിക്കുന്ന എല്ലാ വിഷയങ്ങളും വിദ്യാർത്ഥികൾ എന്ന നിലയിൽ എസ്എഫ്ഐയുടെ വിഷയമാണെന്നും ആരോഗ്യമന്ത്രി വീണ ജോർജിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം കൂടിയായ അവിഷിത് പറഞ്ഞു. 'സമരത്തിലെ അനിഷ്ട സംഭവങ്ങൾ സംഘടനയുടെ നേതൃത്വം പരിശോധിക്കട്ടെ. ......
കോണ്‍ഗ്രസ് ദേശീയതലത്തില്‍ ഒരു പ്രതിസന്ധിയിലാണ്- നേതൃപ്രതിസന്ധി. അതായത് പാര്‍ട്ടിക്ക് ഒരു സ്ഥിരം അമരക്കാരനില്ലാത്ത അവസ്ഥ.......