ബംഗളുരു: "ജനങ്ങളെ വിവേചനമില്ലാതെ ഒന്നിപ്പിച്ചുകൊണ്ട് സാമൂഹ്യ മാറ്റത്തിനായി സ്വജീവിതം സമർപ്പിച്ച മഹാനായ സാമൂഹ്യ പരിഷ്കർത്താവാണ് ശ്രീനാരായണഗുരു. സാമൂഹ്യമായും സാമ്പത്തികമായും വിദ്യാഭ്യാസ പരമായും പിന്നോക്കമായിരുന്ന ജനവിഭാഗത്തിന്റെ സർവ്വതോൻമുഖമായ ഉന്നമനത്തിനാണ് ഗുരു യത്നിച്ചത്. ......
ബംഗളുരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകനും മുൻ എംഎൽഎയുമായ ഡോക്ടർ യതീന്ദ്ര ഭരണകാര്യങ്ങളിൽ കൈകടത്തുന്നു എന്ന ആരോപണം കോൺഗ്രസ്സ് അധികാരത്തിൽ വന്നതുമുതലേയുണ്ട്. യതീന്ദ്രയുടെ നേതൃത്വത്തിൽ ഒരു സ്ഥലമാറ്റ സിൻഡിക്കേറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന് ജെഡി എസ് നേതാവ് കുമാരസ്വാമി മാസങ്ങൾക്ക് മുമ്പുതന്നെ ആരോപിച്ചിരുന്നു. ......
ബെംഗളൂരു: രാജ്യത്തിന്റെ അഖണ്ഡതയും ഭരണഘടനയുടെ പരിശുദ്ധിയും സംരക്ഷിക്കാനും നമ്മുടെ സമ്പത്ത് ഒരുവിഭാഗം ആളുകൾ കൊള്ളയടിക്കുന്നത് തടയാനുമായി രണ്ടാം സ്വാതന്ത്ര്യസമരം അനിവാര്യമായിരിക്കുകയാണെന്നു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു. രാഹുൽഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് രാമനഗറിൽ നടന്ന മാരത്തോണിൽ പങ്കെടുത്തശേഷം 'എക്സി'ലാണ് സിദ്ധരാമയ്യ ഈ അഭിപ്രായം പങ്കുവച്ചത്.
"ഇതു വെറുതെ ഇരിക്കാനുള്ള സമയമല്ല. ......
ബെംഗളൂരു: കർണാടകത്തിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥികളാണ് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും പിസിസി അദ്ധ്യക്ഷൻ ഡി കെ ശിവകുമാറും. 2013-ൽ മുഖ്യമന്ത്രിയായി അഞ്ചുവർഷം തികച്ചുഭരിച്ച അനുഭവസമ്പത്തുള്ള സിദ്ധരാമയ്യയാണ് മുന്നിലെങ്കിലും ഹൈക്കമാന്റിന്റെ (സോണിയാഗാന്ധിയുടെ) ആശീർവാദവും രഹസ്യ പിന്തുണയുമുള്ള ശിവകുമാറും തൊട്ടുപിറകിൽ തന്നെയുണ്ട്. ......