കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ സുതാര്യതയെ ചോദ്യം ചെയ്ത് കൊണ്ട് മുസ്ലീംലീഗ് എം.എല്‍.എ കെ.എം ഷാജി രംഗത്ത് വന്നതിനെ ത്തുടര്‍ന്ന് കെ.എം ഷാജിയ്ക്കെതിരെ മുഖ്യമന്ത്രി പ്രസ്താവന ഇറക്കി. ഇതിന്റെ അലയൊലികള്‍ നില നില്‍ക്കുന്നതിനിടയിലാണ് മുസ്ലിംലീഗ് സംസ്ഥാന ഉപാധ്യക്ഷനും, മലബാര്‍ ഡെന്റല്‍കോളേജ് ചെയര്‍മാനുമായ ഡോ.സി.പി.എ ബാവഹാജി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവനനല്‍കുന്നതും, തന്റെ ഉടമസ്ഥതയിലുള്ള മലബാര്‍ ഡന്റല്‍ കോളേജ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി വിട്ട് നല്കാന് അദ്ദേഹം സന്നദ്ധമായതും. കെ.എം ഷാജി ഉള്‍പ്പടെയുള്ള ചില നേതാക്കള്‍ക്ക് ബാവഹാജിയുടെ നിലപാട് ഇരുട്ടടിയായി. ......