അയോധ്യ രാമക്ഷേത്ര ഉദ്ഘാടനത്തിലെ ക്ഷണവുമായി ബന്ധപ്പെട്ട സമീപനത്തില്‍ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത. സുപ്രഭാതം എന്ന സമസ്തയുടെ മുഖപത്രത്തിലാണ് വിമർശനം. ......
നവകേരള സദസിനെതിരെയുള്ള പ്രതിഷേധത്തിൽ ആറ്റിങ്ങലില്‍ പരസ്പരം വീടുകള്‍ ആക്രമിച്ചു യൂത്ത് യൂത്ത് കോണ്‍ഗ്രസ് ഡിവൈഎഫ് പ്രവര്‍ത്തകര്‍. ആറ്റിങ്ങലില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടു കയറി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയും പിന്നാലെ ആറ്റിങ്ങല്‍ നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്റെ വീട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയും ചെയ്തു. ......
കഴിഞ്ഞ ദിവസം നടന്ന യൂത്ത് കോൺഗ്രസ് സമരത്തിൽ രണ്ടരലക്ഷം രൂപയുടെ പൊലീസ് മുതൽ നശിപ്പിച്ചതായി കണക്ക്. വിവിധ എഫ്.ഐ.ആറുകളിൽ രജിസ്റ്റർ ചെയ്ത കണക്കാണിത്.......
തലസ്ഥാനത്ത് സെക്രട്ടറിയേറ്റിലേയ്ക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ പോലീസും പ്രവര്‍ത്തകരും തമ്മിലുള്ള ഏറ്റുമുട്ടലിൽ വൻ സംഘർഷം. പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജ് നടത്തി. ......
നവകേരള സദസ്സിനിടെ കരിങ്കൊടി കാണിച്ച കെഎസ്യു, യൂത്ത് കോണ്‍ഗ്രസ്
പ്രവര്‍ത്തകരെ പൊലീസും സിപിഎമ്മും മർദിച്ച സംഭവത്തിൽ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം കൊഴുക്കുന്നു. സംസ്ഥാനത്തെ 564 പൊലീസ് സ്റ്റേഷനുകളിലേക്കായിരുന്നു മാർച്ച് നടത്തിയത്.
കൊച്ചിയിൽ സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ചിൽ വ്യാപക അക്രമമാണ് ഉണ്ടായത്. ......
ഭിന്നശേഷിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഒളിവിലെന്ന് പോലീസ്. നവകേരള ബസ് പോകവേ കരിങ്കൊടികാണിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജിമോൻ കണ്ടല്ലൂരിനാണു മർദനമേറ്റത്.
കേസിലെ പ്രതി ഡി.വൈ.എഫ്.ഐ. പ്രവർത്തകനായ ഭരണിക്കാവ് സ്വദേശി അനൂപ് വിശ്വനാഥന്റെ പേരിലാണ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിരിക്കുന്നത്.
കരിങ്കൊടി കാണിക്കുന്നതിനെടെ അജിമോനെ പോലീസ് നീക്കുമ്പോൾ അനൂപ് പിറകിലൂടെയെത്തി മർദിക്കുകയായിരുന്നു. ......
അശ്ലീല ദൃശ്യം അയച്ച പ്രവാസിക്കെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ്. അരിത ബാബുവാണു പ്രവാസിയായ മലപ്പുറം സ്വദേശി ഇ പി ഷമീറിനെതിരെ പരാതി നൽകിയിരിക്കുന്നത്. ......
നവ കേരള സദസ്സിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനൊരുങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് അങ്കമാലിയിൽ പൊലീസ് നോക്കി നിൽക്കെ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ക്രൂര മർദനം.
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് വൈശാഖ്.എസ്. ദർശൻ അടക്കം എട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച ഉച്ചക്ക് 2.45ഓടെ ബ്ലോക്ക് പഞ്ചായത്തോഫീസിന് സമീപം പ്രതിഷേധത്തിന് ഒരുങ്ങി നിൽക്കുകയായിരുന്ന 10 ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു നേരെയാണ് വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 20ഓളം ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചത്.സംഭവ സ്ഥലത്തുണ്ടായിരുന്ന പൊലീസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടയിലും മർദ്ദിച്ചു. ......
കോട്ടയം ഗവ. ജനറൽ ആശുപത്രിയിൽ ജോലി വാഗ്ദംനം ചെയ്ത് പണം തട്ടിയ യൂത്ത് കോൺഗ്രസ് നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.......
മലപ്പുറം ജില്ലയിലെ പരിപാടികള്‍ പൂര്‍ത്തിയാക്കി നവകേരള സദസ് പാലക്കാട് ജില്ലയിലേക്ക് കടക്കുകയാണ്. പാലക്കാട് ജില്ലയില്‍ നവകേരള സദസിന്റെ വേദിക്കരികിലായി 21 വാഴ വെച്ച് കോണ്‍ഗ്രസിന്റെ പ്രതിഷേധം.
ഒറ്റപ്പാലം മണ്ഡലത്തിലെ നവകേരള സദസ് സംഘടിപ്പിച്ചിരിക്കുന്ന ചിനക്കത്തൂര്‍ കാവിന് സമീപത്താണ് വാഴ വെച്ച് കോൺഗ്രസിന്റെ പ്രതിഷേധം.
എന്നാല്‍ രാവിലെ വാഴകളെല്ലാം വെട്ടിയരിഞ്ഞതും പിഴുതെറിഞ്ഞതുമായ നിലയിലായിരുന്നു. ......