ബെംഗളൂരു: ലോകസഭാതെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ കർണാടകം ഭരിക്കുന്ന കോൺഗ്രസ്സിൽ അധികാര വടംവലി ശക്തിപ്പെടുന്നു. വിവിധ സമുദായങ്ങളിൽ നിന്ന് മൂന്നു ഉപമുഖ്യമന്ത്രിമാർ വേണമെന്ന ആവശ്യം മന്ത്രിസഭാരൂപീകരണവേളയിൽ തന്നെ ഉയർന്നിരുന്നു.എന്നാൽ ഉപമുഖ്യമന്ത്രിയാകാൻ സമ്മതിക്കുമ്പോൾ ഡി കെ ശിവകുമാർ ഹൈക്കമാണ്ടിന് മുന്നിൽ വെച്ച ഉപാധി ഒരേയൊരു ഉപമുഖ്യമന്ത്രിയേ പാടുള്ളു എന്നായിരുന്നു.ഹൈക്കമാണ്ട് അത് അംഗീകരിച്ചതിൽ പല നേതാക്കൾക്കും അമർഷമുണ്ടായിരുന്നു. ......