വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമ ഷൂട്ടിംഗ് പാടില്ലെന്ന് ഹൈക്കോടതി. കൊച്ചിൻ ദേവസ്വം ബോർഡിനാണ് ഹൈക്കോടതി ഉത്തരവ് നൽകിയത്.......
തിരുവനന്തപുരം: 28-ാമത്തെ കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ(ഐഎഫ്എഫ്കെ) മത്സര വിഭാഗത്തിലേക്കുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തു. മലയാളത്തില്‍ നിന്ന് മത്സര വിഭാഗത്തിലേക്ക് 2 ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു.
ഡോൺ പാലത്തറ സംവിധാനം ചെയ്ത 'ഫാമിലി'യും, ഫാസിൽ റസാഖിന്റെ 'തടവ്' എന്നീ ചിത്രങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്. ......
ന്യൂഡൽഹി:69ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മലയാളത്തിനും അഭിമാന നേട്ടങ്ങൾ. ‘ഹോം’ സിനിമയിലൂടെ ഇന്ദ്രൻസിന് പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു. മികച്ച മലയാള ചിത്രവും റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’ ആണ്. ......
തിരുവനന്തപുരം: അൻപത്തിമൂന്നാത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടിയും മികച്ച നടിയായി വിൻസി അലോഷ്യസിനെയും തെരഞ്ഞെടുത്തു. മികച്ച ജനപ്രിയ ചിത്രമായി ‘ന്നാ താൻ കേസ് കൊട്’ തിരഞ്ഞെടുക്കപ്പെട്ടു. ......
തിരുവനന്തപുരം: അൻപത്തി മൂന്നാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് മൂന്നു മണിക്കാണ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ചലച്ചിത്ര പുരസ്കാര ജേതാക്കളെ പ്രഖ്യാപിക്കുക. ......
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര പ്രഖ്യാപനം മാറ്റിവച്ചു.......
കോട്ടയം: അടൂർ ഗോപാലകൃഷ്ണന്റെ പ്രസ്താവന തള്ളി കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ശുചീകരണത്തൊഴിലാളികൾ. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പട്ടിക ജാതിക്കാരില്ലെന്നായിരുന്നു തന്റെ രാജി പ്രഖ്യാപിച്ച വാർത്താ സമ്മേളനത്തിൽ അടൂർ പറഞ്ഞത്. ......
കോട്ടയം: കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ കൂട്ടരാജി. ഡയറക്ടർ ആയിരുന്ന ശങ്കർ മോഹനുമായി അടുപ്പം പുലർത്തിയിരുന്ന അധ്യാപകരും ജീവനക്കാരുമാണ് രാജിവെച്ചത്. ഡീൻ ചന്ദ്രമോഹൻ, സിനിമോട്ടോഗ്രാഫി വിഭാഗത്തിലെ ഫൗസിയ, ഓഡിയോ വിഭാഗത്തിലെ വിനോദ്, സിനിമട്ടോഗ്രാഫി വിഭാഗത്തിലെ നന്ദകുമാർ, അസിസ്റ്റന്റ് പ്രൊഫസർ ഡയറക്ഷൻ-ബാബാനി പ്രമോദി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സന്തോഷ്, അഡ്മിനിസ്ട്രേഷൻ ഓഫീസർ അനിൽ കുമാർ എന്നിവരാണ് രാജിവച്ചത്.
പതിനെട്ടാം തീയതി തന്നെ ശങ്കർ മോഹന്‍ രാജി നൽകിയിരുന്നെന്നാണ് അധ്യാപകർ പറയുന്നത്. ......
പത്തൊമ്പതാം നൂറ്റാണ്ടിലെയും ഇരുപതാം നൂറ്റാണ്ടിലെയും സവർണ്ണർക്കുണ്ടായിരുന്ന അധീശത്വം ഇപ്പോഴും സാംസ്ക്കാരിക രംഗത്തെ പലരും വെച്ചുപുലർത്താൻ ആഗ്രഹിക്കുന്നുവെന്ന് തോന്നിപ്പോകുന്നതരത്തിലാണ് കേരളത്തിലെ ആദ്യത്തെ ദേശീയ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ന് വാർത്തകളിലിടം പിടിക്കുന്നത്. ജാതിവിവേചനത്തിനെതിരായ വിദ്യാർത്ഥി സമരത്തിന്റെ പേരിലാണിത്. ......
കൊച്ചി: ചലച്ചിത്ര താരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും പോസ്റ്ററുകളും ചിത്രങ്ങളുമായി ശബരിമല തീർഥാടകർ പതിനെട്ടാം പടി കയറുന്നതും ദർശനം നടത്തുന്നതും വിലക്കി ഹൈക്കോടതി. ക്ഷേത്രത്തിലെ പതിവു ചിട്ടവട്ടങ്ങളും ആചാരാനുഷ്ഠാനങ്ങളും പാലിച്ച് ദർശനം നടത്താൻ ഭക്തർക്കു ഉത്തരവാദിത്വമുണ്ടെന്നു കോടതി വ്യക്തമാക്കി. ......