സ്വർണനാവുകളുള്ള മമ്മികളെ കണ്ടെത്തി ഗവേഷകർ. ഈജിപ്തിലെ ക്വെസ്ന എന്ന പുരാവസ്തുമേഖലയിൽ നിന്നാണ് നാവിന്റെ സ്ഥാനത്ത് സ്വർണതകിടുകൾ പിടിപ്പിച്ച മമ്മികളെയും അസ്ഥികളിൽ സ്വർണം പൂശിയ മമ്മികളെയും കണ്ടെത്തിയത്.
ഈജിപ്തിന്റെ ചരിത്രത്തിലെ ടോളമിക്, റോമൻ കാലഘട്ടങ്ങളിൽ (300 ബിസി മുതൽ 640 എഡി വരെയുള്ള കാലം) ജനവാസമേഖലയായിരുന്ന മധ്യ നൈൽ ഡെൽറ്റയിൽ ഉൾപ്പെട്ട ഈ മേഖല 1989ലാണു കണ്ടെത്തിയിരുന്നത്. ......