![ശബരിമല തീർത്ഥാടകരെ സംസ്ഥാന സർക്കാർ കന്നുകാലികളെ പോലെ കണക്കാക്കുന്നു - അനിൽ ആന്റണി](assets/news_post/anil anton22727.jpg)
കൊച്ചി: സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നുമായി ശബരിമലയിലേക്ക് എത്തുന്ന ലക്ഷകണക്കിന് തീർത്ഥാടകരെ സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും കന്നുകാലികളെ പോലെയാണ് കണക്കാക്കുന്നതെന്ന് ബി ജെ പി ദേശീയ സെകട്ടറിയും ദേശീയ വക്താവുമായ അനിൽ ആന്റണി കുറ്റപ്പെടുത്തി.
ബി ജെ പി ജില്ലാ ഓഫീസിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയുടെ കാര്യത്തിൽ ഹൈന്ദവവിശ്വാസികളെ അവഹേളിക്കുന്ന സി പി എമ്മും സർക്കാരും രാമക്ഷേത്രത്തിന്റെ കാര്യത്തിൽ ന്യൂനപക്ഷപ്രീണനം നടത്തുകയാണ് .
ഈ കാര്യത്തിൽ സി പി എമ്മും സംസ്ഥാന കോൺഗ്രസ്സും ഇരട്ടത്താപ്പാണ് കാണിക്കുന്നത്.
ഹമാസിനായി ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ വലിയ സമ്മേളനങ്ങൾ നടത്തുന്ന ഇവർ രാമക്ഷേത്രത്തിന്റെ കാര്യത്തിൽ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
2024ലെ ലോകസഭാ തിരഞ്ഞെടുപ്പിലും ബി ജെ പി നയിക്കുന്ന മുന്നണി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തും.
രാജ്യത്തെ എല്ലാ വീടുകളും മോദിസർക്കാരിന്റെ ഏതെങ്കിലും പദ്ധതിയുടെ ഗുണഭോക്താവാണ്.
രണ്ടാം മോദി സർക്കാർ ബ്രിട്ടനെ പിൻതള്ളി രാജ്യത്തെ അഞ്ചാമത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയാക്കിയെങ്കിൽ മൂന്നാം മോദി സർക്കാർ ഭാരതത്തെ മൂന്നാമത്തെ സാമ്പത്തികശക്തിയാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ......
കേരളത്തിന് 1,404 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. ഉത്സവ സീസൺ കണക്കിലെടുത്താണ് കേന്ദ്രം തുക അനുവദിച്ചിട്ടുള്ളത്.......
നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ഗവണ്മെന്റ് പ്ലീഡര്‍ പി ജി മനുവിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. പെൺകുട്ടിയെ പരിശോധിച്ച ഡോക്ടറുടെ റിപ്പോർട്ട് പരിശോധിച്ച കോടതി പ്രതി ഗുരുതര കുറ്റകൃത്യമാണ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നിഷേധിച്ചത്. ......
റേഷൻ വിതരണവുമായി ബന്ധപ്പെട്ട് സിവിൽ സപ്ലൈസ് കോർപറേഷന് 185.64 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. റേഷൻ സാധനങ്ങൾ വിതരണത്തിന് എത്തിക്കുന്നതിനുള്ള വാഹന വാടക, കൈകാര്യ ചെലവ് എന്നിവയ്ക്കാണ് തുക അനുവദിച്ചിരിക്കുന്നത്.
ഇവ വിതരണം ചെയ്യുന്നതിന് ആവശ്യമായ തുകയുടെ കേന്ദ്ര സർക്കാർ വിഹിതം 9 മാസമായിട്ടും ലഭ്യമാക്കിയിട്ടില്ല. ......
വണ്ടിപ്പെരിയാർ പോക്സോ കേസിലെ പ്രതിയെ ശിക്ഷിക്കാതെ വെറുതെ വിട്ടതിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനത്ത് സ്ത്രീ സുരക്ഷ അവതാളത്തിലാണെന്നും വണ്ടിപ്പെരിയാർ പോക്സോ കേസിൽ സിപിഐഎം ഇടപെട്ടുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
'വണ്ടിപ്പെരിയാർ കേസ് പൊലീസിന്റെ വീഴ്ച്ച എന്ന് പറയുമ്പോൾ അത് ആഭ്യന്തര വകുപ്പിന്റെ ദയനീയ പരാജയമാണ്. ......
സംസ്ഥാന സർക്കാർ ഗവർണരുടെ ക്രിസ്മസ് വിരുന്നിന് 7 ലക്ഷം അനുവദിച്ച്. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് ഗവർണരുടെ ക്രിസ്മസ് വിരുന്നിന് പണം അനുവദിച്ചിരിക്കുന്നത്.
10ാം തീയതിയായിരുന്നു ക്രിസ്മസ് ആഘോഷം. ......
കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ മുഴുവന്‍ കാരണവും കേന്ദ്രമല്ലെന്നും കേന്ദ്ര സര്‍ക്കാരിനോട് എതിര്‍പ്പുള്ളത് നികുതി വിഹിതം കുറച്ചുകൊണ്ടുവരുന്നതുകൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് ധനപ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം ആരോപിച്ചു.
ധനമന്ത്രി ആഴ്ചയില്‍ 4 ദിവസമെങ്കിലും സെക്രട്ടറിയേറ്റിലുണ്ടാകേണ്ടയാളാണ്. ......
നവകേരള സദസിനെതിരെ രൂക്ഷവിമർശനവുമായി പ്രതിക്ഷനേതാവ് വിഡി സതീശൻ. നവകേരള സദസ്സ് തിരഞ്ഞെടുപ്പ് പ്രചാരണം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.......
നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ഗവണ്മെന്റ് പ്ലീഡര്‍ പി ജി മനു രാജിവച്ചു. അഡ്വക്കേറ്റ് ജനറലിന്റെ ആവശ്യപ്രകാരമാണ് ഹൈക്കോടതിയിലെ സീനിയര സർക്കാർ അഭിഭാഷകൻ രാജി സമർപ്പിച്ചത്.
പിജി മനുവിവിന്റെ മൊഴിയെടുത്തതിന് ശേഷമായിരിക്കും അറസ്റ്റ് ഉള്‍പ്പെടെയുളള നടപടികളിലേക്ക് നീങ്ങുക. ......
കൊച്ചി: (24.11.23) സത്യപ്രതിജ്ഞാ ലംഘനം നടത്തി കേരളത്തിന്റെ സമസ്തമേഖലയും തകര്‍ത്തുകൊണ്ട് ഭരണം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് രാജിവെയ്ക്കണമെന്നും തയ്യാറല്ലെങ്കില്‍ ഇന്ത്യന്‍ പ്രസിഡന്റ് ഇടപെട്ട് സര്‍ക്കാരിനെ പിരിച്ചു വിടണമെന്നും ജെ.എസ്.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ .എ.എന്‍ രാജന്‍ബാബു ആവശ്യപ്പെട്ടു. മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നവാശ്യപ്പെട്ട് എറണാകുളം മേനക ജംഗ്ഷനില്‍ ജെ.എസ്.എസ് സംഘടിപ്പിച്ച മധ്യമേഖല ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ......