അൾവാർ: ബിജെപിയുടെ ഹിന്ദിഭാഷ പ്രേമത്തിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോകമെമ്പാടുമുള്ള ജനങ്ങളോട് സംസാരിക്കാൻ ഹിന്ദിയല്ല, ഇംഗ്ലീഷാണ് പഠിക്കേണ്ടതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ......
ദൃശ്യം 2വിന്റെ ഹിന്ദി റീമേക്ക് മൂന്ന് ദിവസം കൊണ്ട് നേടിയത് 62 കോടിയെന്ന് റിപ്പോർട്ട്. ഇതോടെ ബോളിവുഡ് സൂപ്പർഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരിക്കുകയാണ് ദൃശ്യം 2. 15 കോടി കളക്ഷനാണ് ചിത്രത്തിന് ആദ്യദിനം ലഭിച്ചിരുന്നത്. ......
കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നെന്നാരോപിച്ച് ഹിന്ദി സിനിമയായ ‘കേരള സ്റ്റോറി’ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. വാസ്തവ വിരുദ്ധമായ ഉള്ളടക്കമാണ് ചിത്രത്തിന്റെ പുറത്തിറങ്ങിയ ടീസറിലുള്ളതെന്ന പരാതിയിൽ ചിത്രത്തിനെതിരെ കേസും എടുത്തിരുന്നു.
‘ദി കേരള സ്റ്റോറി’യുടെ ടീസർ വിവാദമായതോടെ ചിത്രം നിരോധിക്കണമെന്ന ആവശ്യമായി കോൺഗ്രസും രംഗത്തെത്തി. ......
മുംബൈ:രാജ്യത്ത് ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ഹിന്ദി അടിച്ചേൽപ്പിച്ചത് കോൺഗ്രസ് ആണെന്ന് ബിജെപി നേതാവ് തേജസ്വി സൂര്യ എംപി. 1968 ൽ ത്രിഭാഷാ നയത്തിലൂടെ കോൺഗ്രസാണ് തെക്കൻ സംസ്ഥാനങ്ങളിൽ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ......
ഭോപ്പാൽ: ഹിന്ദിയിലെ എംബിബിഎസ് പാഠപുസ്തകം പുറത്തിറങ്ങി .ഭോപ്പാലിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പാഠപുസ്തകം പുറത്തിറക്കിയത്. ഒന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥികൾക്കായുള്ള പുസ്തകങ്ങളാണ് ഹിന്ദിയിൽ തയ്യറാക്കിയിരിക്കുന്നത്.
ബയോകെമിസ്ട്രി, അനാട്ടമി, മെഡിക്കൽ ഫിസിയോളജി വിഷയങ്ങളുടെ പാഠപുസ്തകങ്ങളാണ് അദ്ദേഹം പുറത്തിറക്കിയത്. ......
ചെന്നൈ: ഇനിയൊരു ഭാഷാ യുദ്ധത്തിന് നിർബന്ധിക്കരുതെന്ന് കേന്ദ്രസർക്കാരിന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ താക്കീത്. ഹിന്ദി ഭാഷ നിർബന്ധമാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെയാണ് സ്റ്റാലിൻ രംഗത്ത് വന്നത്. ......
ഡൽഹി: തൊഴിലിനും വിദ്യാഭ്യാസത്തിനും ഹിന്ദി പ്രാവീണ്യം നിർബന്ധമാക്കണമെന്ന് ഔദ്യോഗികഭാഷാ പാർലമെന്ററികാര്യസമിതി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായ സമിതി ഇതുസംബന്ധിച്ച റിപ്പോർട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിന് കൈമാറി. ......