ഇന്റർപോളിൽ തങ്ങളുടെ പങ്കാളിത്തം ചൈന തടസ്സപ്പെടുത്തുന്നുവെന്ന് തായ്വാൻ. കഴിഞ്ഞ 28 വർഷമായി തായ്വാൻ ചൈനയുടെ ഭാഗമായി കണക്കാക്കപ്പെടുന്നതിനാൽ പങ്കാളിത്തം അനുവദിക്കാനാവില്ലെന്ന് ഇന്റർപോൾ പറഞ്ഞതിന് പിന്നാലെയാണ് തായ് വാൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്. ......
ന്യൂഡൽഹി: അധോലോക ഭീകരന്മാരായ ദാവൂദ് ഇബ്രാഹിമിനെയും ഹാഫിസ് സെയ്ദിനെയും ഇന്ത്യക്ക് കൈമാറുമോ എന്ന ചോദ്യത്തിന് ഉത്തരമില്ലാതെ പാകിസ്ഥാൻ. ഡൽഹിയിൽ നടക്കുന്ന ഇന്റർപോൾ ജനറൽ അസംബ്ളിയിലാണ് പാകിസ്ഥാൻ പ്രതിനിധി ഉത്തരം നൽകാതെ നിശബ്ദനായത്. പാകിസ്ഥാൻ അന്വേഷണ ഏജൻസിയായ എഫ് ഐ എയുടെ മേധാവി മൊഹിസിൻ ഭട്ടിനോടായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. ......
ന്യൂഡൽഹി: 195 രാജ്യങ്ങളിൽ നിന്നുള്ള നിയമപാലകർ പങ്കെടുക്കുന്ന 90-ാമത് ഇന്റർപോൾ ജനറൽ അസംബ്ലിയിൽ ഒഡിഷയിലെ കൊണാർക്ക് സൂര്യ ക്ഷേത്രത്തിന്റെ സമയ ചക്രം ലോഗോയാക്കും.
ഒക്ടോബർ 18ന് ആരംഭിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. പതിമൂന്നാം നൂറ്റാണ്ടിൽ പണിതീർത്ത സൂര്യക്ഷേത്രത്തിന്റെ രഥചക്രം പരിപാടിക്ക് പ്രചോദനം നല്കുന്നതിനാലാണ് തിരഞ്ഞെടുത്തതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
1997ലാണ് ഇന്ത്യയിൽ അവസാനമായി ഇന്റർപോൾ ജനറൽ അസംബ്ലി സംഘടിപ്പിച്ചത്. ......