മഹാരാഷ്ട്രയിൽ കൊവിഡ് കേസുകളിൽ വർധിക്കുന്നു. 117 പുതിയ കേസുകളാണ് കൊവിഡ് ടാസ്ക് ഫോഴ്സിന്റെ ആദ്യ യോഗം നടന്ന വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തത്.......
സംസ്ഥാനത്ത് കൊവിഡിന്റെ പുതിയ വകഭേദമായ JN 1 സ്ഥിരീകരിച്ചത് ഒരു സാമ്പിളിൽ മാത്രമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഇതിൻ്റെ വ്യാപനത്തോത് കൂടുതലും തീവ്രത കുറവുമണെന്നും മന്ത്രി പറഞ്ഞു.
ഒന്നര മാസത്തിനിടെ സംസ്ഥാനത്ത് 1,600 ലധികം പേർക്ക് രോഗം വന്നിട്ടുണ്ടെന്നും മരിച്ച 10 പേര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചുവെങ്കിലും ഇവരിൽ ഭൂരിഭാഗം പേർക്കും മറ്റ് ഗുരുതര അസുഖങ്ങൾ ഉണ്ടായിരുന്നുവെന്നും വീണാ ജോര്‍ജ് പറഞ്ഞു.
പ്രതിപക്ഷനേതാവ് ഉൾപ്പെടെ ഉള്ളവർ ഇതിനെ രാഷ്ട്രീയവൽക്കരിക്കുകയാണ് എന്ന് മന്ത്രി തുറന്നടിച്ചു. ......