ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ഭരണഘടനയുടെ 370-ാം അനുച്ഛേദം ഭേദഗതി ചെയ്തതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള പൊതുതാല്പര്യ ഹര്‍ജികളിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വിധി പറയുക.
2019 ഓഗസ്റ്റിലാണ് ഭരണഘടന അനുച്ഛേദം 370 ല്‍ മാറ്റം വരുത്തിയത്. ......
ജമ്മു കാശ്മീരില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ജമ്മു കാശ്മീരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചിറ്റൂർ സ്വദേശി മനോജാണ് മരിച്ചത്. ......
വെള്ളിയാഴ്ച ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 5 ലഷ്കർ ഭീകരർ കൊല്ലപ്പെട്ടു. 5 ഭീകരരെ കുൽഗാം പോലീസും സൈന്യവും സിആർപിഎഫും ചേർന്നാണ് ഇവരെ നിർവീര്യമാക്കിയെന്നും കുറ്റകരമായ വസ്തുക്കളും കണ്ടെടുത്തുവെന്നും കശ്മീർ സോൺ പോലീസ് എക്സിൽ കുറിച്ചു.
ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരവിരുദ്ധ ഓപ്പറേഷൻ രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ ഭീകരർ രക്ഷപ്പെടുന്നത് തടയാൻ സുരക്ഷാ സേന പ്രദേശത്ത് വലയം ശക്തമാക്കിയിരുന്നു.
കുൽഗാമിലെ ദംഹൽ ഹൻജി പോര മേഖലയിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് കശ്മീർ സോൺ പോലീസ് എക്സിൽ അറിയിച്ചു.
വ്യാഴാഴ്ച പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ സേന തിരച്ചിൽ ശക്തമാക്കിയിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ഭീകരർ വെടിയുതിർത്തതോടെ തെരച്ചിൽ ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. ......
ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. വ്യാഴാഴ്ച പുലർച്ചെ കതോഹലൻ പ്രദേശത്ത് നിന്നാണ് വെടിവയ്പ്പ് ഉണ്ടായത്. ......
ശ്രീനഗർ: കശ്മീരിൽ പാക് സൈന്യം നടത്തിയ വെടിവയ്പ്പിൽ രണ്ട് ജവാന്മാർക്ക് പരിക്ക്. ജമ്മു കശ്മീരിലെ അർണിയ സെക്ടറിൽ പാകിസ്താൻ റേഞ്ചേഴ്സ് വെടിയുതിർക്കുകയായിരുന്നു. അർണിയ സെക്ടറിലെ വിക്രം പോസ്റ്റിലേക്ക് ഇഖ്ബാൽ, ഖന്നൂർ എന്നീ പാക് പോസ്റ്റിൽ നിന്നാണ് വെടിയുതിർത്തത്. ......
ന്യൂഡൽഹി: ഇന്ത്യ - പാകിസ്ഥാൻ ക്രിക്കറ്റ് മത്സരങ്ങൾ ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് ആരാധകർക്ക് മാത്രമല്ല, ക്രിക്കറ്റിനെ അത്രമേൽ സ്നേഹിക്കാത്ത ആളുകൾക്ക് പോലും വളരെ ഇഷ്ടമുള്ള കാര്യമാണ്. ക്രിക്കറ്റിൽ എതിരാളിയെ തങ്ങളുടെ രാജ്യം പരാജയപ്പെടുത്തണം എന്ന് രണ്ട് രാജ്യങ്ങളിലെയും ജനങ്ങൾ ഒരുപോലെ ആഗ്രഹിക്കുന്നുണ്ട്. ......
ഈ വർഷാവസാനം 140 രാജ്യങ്ങൾ പങ്കെടുക്കുന്ന 71-ാമത് മിസ്സ് വേൾഡ് 2023 മത്സരത്തിന് കാശ്മീർ ആതിഥേയത്വം വഹിക്കും. മിസ്സ് വേൾഡ് കരോലിന ബിലാവ്സ്കി, മിസ്സ് ഇന്ത്യ സിനി ഷെട്ടി, മിസ്സ് വേൾഡ് കരീബിയൻ എമ്മി പെന, മിസ്സ് വേൾഡ് ഇംഗ്ലണ്ട് ജെസീക്ക ഗാഗൻ, മിസ്സ് വേൾഡ് അമേരിക്ക ശ്രീ സൈനി, മിസ് ഏഷ്യ പ്രിസിലിയ കാർല സപുത്രി യൂലെസ് എന്നിവർ അടുത്തിടെ ശ്രീനഗറിൽ നടന്ന പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
"കശ്മീരിൽ എല്ലാമുണ്ട്, മിസ്സ് വേൾഡ് പോലുള്ള ഒരു ഇവന്റിന് ആതിഥേയത്വം വഹിക്കാനുള്ള ഏറ്റവും മികച്ച സ്ഥലമാണിത്. ......
ശ്രീനഗർ: കശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റമുട്ടലിൽ മൂന്നു സൈനികർക്ക് വീരമൃത്യു. ഇന്നലെ രാവിലെ കശ്മീരിലെ കുൽഗാമിലെ വനമേഖലയിലുണ്ടായ പോരാട്ടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈനികരാണ് മരിച്ചത്. ......
ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ പത്ത് കിലോമീറ്റർ ആഴത്തിലെന്നാണ് റിപ്പോർട്ട്. ......
ശ്രീനഗർ: ജമ്മു കശ്മീരിൽ പാക് ബലൂൺ. ജമ്മുകശ്മീരിലെ കത്വ ജില്ലയിലെ ഹിരാനഗറിലാണ് വിമാനത്തിന്റെ ആകൃതിയിലുള്ള 'PIA' (പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ്) എന്നെഴുതിയ ബലൂൺ കണ്ടെടുത്തത്.
കറുപ്പും വെളുപ്പും നിറത്തിലുള്ളതാണ് ബലൂൺ. ......