പമ്പുകൾക്കു നേരെ നടക്കുന്ന ഗുണ്ടാ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് സൂചനാ സമരം പ്രഖ്യാപിച്ചു ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രൈഡേഴ്സ്. നാളെ രാത്രി 8 മണി മുതൽ ജനുവരി ഒന്ന് പുലർച്ചെ 6 വരെ പെട്രോൾ പമ്പുകൾ അടച്ചിടും. ......
കൊച്ചി: സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നുമായി ശബരിമലയിലേക്ക് എത്തുന്ന ലക്ഷകണക്കിന് തീർത്ഥാടകരെ സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും കന്നുകാലികളെ പോലെയാണ് കണക്കാക്കുന്നതെന്ന് ബി ജെ പി ദേശീയ സെകട്ടറിയും ദേശീയ വക്താവുമായ അനിൽ ആന്റണി കുറ്റപ്പെടുത്തി.
ബി ജെ പി ജില്ലാ ഓഫീസിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയുടെ കാര്യത്തിൽ ഹൈന്ദവവിശ്വാസികളെ അവഹേളിക്കുന്ന സി പി എമ്മും സർക്കാരും രാമക്ഷേത്രത്തിന്റെ കാര്യത്തിൽ ന്യൂനപക്ഷപ്രീണനം നടത്തുകയാണ് .
ഈ കാര്യത്തിൽ സി പി എമ്മും സംസ്ഥാന കോൺഗ്രസ്സും ഇരട്ടത്താപ്പാണ് കാണിക്കുന്നത്.
ഹമാസിനായി ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ വലിയ സമ്മേളനങ്ങൾ നടത്തുന്ന ഇവർ രാമക്ഷേത്രത്തിന്റെ കാര്യത്തിൽ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
2024ലെ ലോകസഭാ തിരഞ്ഞെടുപ്പിലും ബി ജെ പി നയിക്കുന്ന മുന്നണി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തും.
രാജ്യത്തെ എല്ലാ വീടുകളും മോദിസർക്കാരിന്റെ ഏതെങ്കിലും പദ്ധതിയുടെ ഗുണഭോക്താവാണ്.
രണ്ടാം മോദി സർക്കാർ ബ്രിട്ടനെ പിൻതള്ളി രാജ്യത്തെ അഞ്ചാമത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയാക്കിയെങ്കിൽ മൂന്നാം മോദി സർക്കാർ ഭാരതത്തെ മൂന്നാമത്തെ സാമ്പത്തികശക്തിയാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ......
തിരുവനന്തപുരം തിരുവല്ലത്ത് യുവതി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഷഹന ഷാജി (23) ആണ് ജീവനൊടുക്കിയത്.......
പാലക്കാട് കാഞ്ഞിരപ്പുഴയിൽ രണ്ടുപേർ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പുഴ കാഞ്ഞിരം കാണിവായിൽ നാട്ടുവൈദ്യനായ കുറുമ്പൻ (64), കരിമ്പുഴ കുലുക്കിലിയാട് സ്വദേശി ബാലു (45) എന്നിവരെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് നാട്ടു വൈദ്യൻ്റെ വീട്ടിൽ കണ്ടെത്തിയത്. ......
കേരളത്തിൽ വരുന്ന അടുത്ത 5 ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലിനും തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിനും മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ......
കേരളത്തിൽ കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന പശ്ചാത്തലത്തിൽ അതിർത്തി മേഖലകളിൽ നിയന്ത്രണം ശക്തമാക്കി കർണാടക. കേരള-കർണാടക അതിർത്തികളിൽ കർശന പരിശോധന നടത്തുന്നതിന് ആവശ്യമായ സജ്ജീകരണങ്ങൾ കർണാടക ഒരുക്കിയിട്ടുണ്ട്. ......
പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 3ന് കേരളം സന്ദർശിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചു. “സ്ത്രീശക്തി മോദിക്കൊപ്പം” എന്ന പേരിൽ നടക്കുന്ന മഹിളാ സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും.
ജനുവരി 3ന് മൂന്ന് മണിക്ക് തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് രണ്ട് ലക്ഷം വനിതകൾ ചേരുന്ന പരിപാടിയിലാണു അദ്ദേഹം പങ്കെടുക്കുന്നത്. ......
രാജ്യത്താകെ ആക്ടീവ് കേസുകള്‍ 1970 ആയി. ഇന്നലെ രാജ്യത്താകെ സ്ഥിരീകരിച്ചത് 142 കേസുകളായിരുന്നു.......
വണ്ടിപ്പെരിയാർ പോക്സോ കേസിലെ പ്രതിയെ ശിക്ഷിക്കാതെ വെറുതെ വിട്ടതിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനത്ത് സ്ത്രീ സുരക്ഷ അവതാളത്തിലാണെന്നും വണ്ടിപ്പെരിയാർ പോക്സോ കേസിൽ സിപിഐഎം ഇടപെട്ടുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
'വണ്ടിപ്പെരിയാർ കേസ് പൊലീസിന്റെ വീഴ്ച്ച എന്ന് പറയുമ്പോൾ അത് ആഭ്യന്തര വകുപ്പിന്റെ ദയനീയ പരാജയമാണ്. ......