കൊച്ചി: സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നുമായി ശബരിമലയിലേക്ക് എത്തുന്ന ലക്ഷകണക്കിന് തീർത്ഥാടകരെ സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും കന്നുകാലികളെ പോലെയാണ് കണക്കാക്കുന്നതെന്ന് ബി ജെ പി ദേശീയ സെകട്ടറിയും ദേശീയ വക്താവുമായ അനിൽ ആന്റണി കുറ്റപ്പെടുത്തി.
ബി ജെ പി ജില്ലാ ഓഫീസിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയുടെ കാര്യത്തിൽ ഹൈന്ദവവിശ്വാസികളെ അവഹേളിക്കുന്ന സി പി എമ്മും സർക്കാരും രാമക്ഷേത്രത്തിന്റെ കാര്യത്തിൽ ന്യൂനപക്ഷപ്രീണനം നടത്തുകയാണ് .
ഈ കാര്യത്തിൽ സി പി എമ്മും സംസ്ഥാന കോൺഗ്രസ്സും ഇരട്ടത്താപ്പാണ് കാണിക്കുന്നത്.
ഹമാസിനായി ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ വലിയ സമ്മേളനങ്ങൾ നടത്തുന്ന ഇവർ രാമക്ഷേത്രത്തിന്റെ കാര്യത്തിൽ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
2024ലെ ലോകസഭാ തിരഞ്ഞെടുപ്പിലും ബി ജെ പി നയിക്കുന്ന മുന്നണി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തും.
രാജ്യത്തെ എല്ലാ വീടുകളും മോദിസർക്കാരിന്റെ ഏതെങ്കിലും പദ്ധതിയുടെ ഗുണഭോക്താവാണ്.
രണ്ടാം മോദി സർക്കാർ ബ്രിട്ടനെ പിൻതള്ളി രാജ്യത്തെ അഞ്ചാമത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയാക്കിയെങ്കിൽ മൂന്നാം മോദി സർക്കാർ ഭാരതത്തെ മൂന്നാമത്തെ സാമ്പത്തികശക്തിയാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ......
കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ മുഴുവന്‍ കാരണവും കേന്ദ്രമല്ലെന്നും കേന്ദ്ര സര്‍ക്കാരിനോട് എതിര്‍പ്പുള്ളത് നികുതി വിഹിതം കുറച്ചുകൊണ്ടുവരുന്നതുകൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് ധനപ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം ആരോപിച്ചു.
ധനമന്ത്രി ആഴ്ചയില്‍ 4 ദിവസമെങ്കിലും സെക്രട്ടറിയേറ്റിലുണ്ടാകേണ്ടയാളാണ്. ......
കേരള സർക്കാരിനെ പരിഹസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നീന്തൽക്കുളത്തിനും ആഘോഷത്തിനും കോടികളുണ്ടെന്നും, എന്നാൽ പെൻഷനും റേഷനും ശമ്പളവും നൽകാൻ പണമില്ലെന്ന് ഗവർണർ. ......
സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി നേരിട്ടെത്തിയാൽ മാത്രമേ ബില്ലുകളിൽ തീരുമാനമെടുക്കൂവെന്നും തൻ്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ ബില്ലുകളിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ......
സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാനത്ത് ധൂർത്താണ് നടക്കുന്നതെന്നും ജനങ്ങളുടെ പണം ഉപയോഗിച്ച് സ്വിമ്മിംഗ് പൂൾ പണിയുകയാണ് സർക്കാരെന്നും ആരിഫ് മുഹമ്മദ് ഖാൻ.
"സാമ്പത്തിക സ്ഥിതി മോശമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ടെന്നും അപ്പോഴും വ്യക്തിപരമായ ഉപയോഗത്തിന് നീന്തല്‍ക്കുളം പണിയുകയാണെന്നും അദ്ദേഹം അതിക്ഷേപിച്ചു. ......
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിന് കണ്ണട വാങ്ങാൻ ചെലവായ 30,500 രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഇക്കഴിഞ്ഞ ഏപ്രിലിലാണ് വിദ്യാഭ്യാസ മന്ത്രി കണ്ണടവാങ്ങിയത്. ......
സംസ്ഥാന സർക്കാരിന്റെ കേരളീയം പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിനെതിരെ രൂക്ഷവിമർശനവുമായി നടിയും എഴുത്തുകാരിയുമായ ജോളി ചിറയത്ത് രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് നടിയുടെ പ്രതികരണം. ......