മസ്ക്കറ്റ്: തേജ് ചുഴലിക്കാറ്റിനെ തുടർന്ന് ഒമാനിൽ കനത്ത മഴ. ഇന്നു പുലർച്ചെമുതൽ ഒമാന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയാണ്.......
മസ്ക്കറ്റ്: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചിറക്കി. മസ്കറ്റിൽ നിന്ന് പറന്നുയർന്ന് 45 മിനിറ്റിനു ശേഷമാണ് സാങ്കേതിക തകരാർ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് വിമാനം തിരിച്ചിറക്കിയത്.
ഒമാൻ സമയം രാവിലെ 10.30ന് പുറപ്പെടേണ്ടിയിരുന്ന IX 554 മസ്കറ്റ്- തിരുവനന്തപുരം വിമാനം വൈകിട്ട് 3.30നാണ് പുറപ്പെട്ടത്. ......
മസ്ക്കറ്റ്: കൊവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചെന്ന പ്രചാരണം നിഷേധിച്ച് ഒമാൻ. ശൈത്യകാലമായതിനാൽ ഇൻഫ്ലുവൻസ ബാധിക്കുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ടെന്നും, എന്നാൽ, കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടത്തിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഒമാൻ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കാലാവസ്ഥാ മാറ്റം മൂലമുണ്ടാകുന്ന രോഗങ്ങളിൽ നിന്ന് രക്ഷനേടാൻ പ്രതിരോധ കുത്തിവയ്പ്പുകൾ സ്വീകരിക്കണമെന്ന് മന്ത്രാലയം വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. ......
മസ്കറ്റ്: മസ്കറ്റ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളികൾക്ക് ഭാഗ്യദേവതയുടെ കടാക്ഷം. മസ്കറ്റ് ഡ്യൂട്ടി ഫ്രീ ഗോൾഡ് റാഫിൾ ഡ്രോയിൽ കൊല്ലം കൊട്ടാരക്കര സ്വദേശി രാജേഷ് മോഹനൻ പിള്ളക്ക് ഒരു കിലോ സ്വർണ്ണമാണ് സമ്മാനമായി ലഭിച്ചത്. അബ്ദുൽ ലത്തീഫ് പുത്തലത്തിന് 500ഗ്രാം സ്വർണ്ണവും ലഭിച്ചു. ......