ടെഹ്റാൻ: മുസ്ലീം രാജ്യങ്ങൾ ഇസ്രയേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കണമെന്ന് ഇറാൻ. ഗാസയിൽ ഇസ്രയേൽ ആക്രമണം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് എണ്ണക്കയറ്റുമതിയുൾപ്പെടെ ഇസ്രയേലുമായുള്ള എല്ലാ വ്യാപാരവും നിർത്തിവെക്കാൻ മുസ്ലീം രാഷ്ട്രങ്ങളോട് ഇറാന്റെ പരമോന്നതനേതാവ് അയത്തുള്ള അലി ഖമൈനി അഭ്യർത്ഥിച്ചത്. ......
മലപ്പുറം: മുസ്ലീം ലീഗ് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ റാലിയിലെ കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂരിന്റെ പ്രസംഗം വിവാദമാകുന്നു. ഇസ്രയേലിൽ ആക്രമണം നടത്തിയ ഹമാസിനെ ഭീകരരെന്ന് വിശേഷിപ്പിച്ചായിരുന്നു തരൂരിന്റെ പ്രസംഗം. ......
ഗാസ സിറ്റി: ഇസ്രയേൽ ആക്രമണത്തിൽ 1700ലേറെ പലസ്തീൻ കുട്ടികൾ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ഒക്ടോബർ ഏഴ് മുതൽ നടന്ന ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ 1700 കുട്ടികളും വെസ്റ്റ് ബാങ്കിൽ 27 കുട്ടികളും കൊല്ലപ്പെട്ടെന്നാണ് പലസ്തീൻ കുട്ടികളുടെ സംരക്ഷണത്തിനായുള്ള വേൾഡ് മൂവ്മെന്റ് വ്യക്തമാക്കുന്നത്. ......
ടെൽഅവീവ്: വടക്കൻ ഗാസയിൽ നിന്നും കൂട്ടപലായനം തുടരുന്നു. വടക്കൻ ഗാസയിൽ നിന്നും ഒഴിഞ്ഞുപോകണമെന്ന ഇസ്രയേലിന്റെ അന്ത്യശാസനത്തിന് പിന്നാലെ 48 മണിക്കൂറിനിടെ നാലു ലക്ഷം പേർ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്തു എന്നാണ് കണക്ക്. വെള്ളവും ഭക്ഷണവും കുടിവെള്ളവുമില്ലാതെ ഗാസയിലെ ജനങ്ങളുടെ ജീവിതം പൂർണമായും ദുരിതത്തിലായിരിക്കുകയാണ്. ......
ഇസ്രയേൽ - ഹമാസ് യുദ്ധം രൂക്ഷമാകുന്നതിനിടെ ലോകത്തെ മനുഷ്യസ്നേഹികൾ ഭയക്കുന്നത് ഇത് സർവനാശത്തിനുള്ള യുദ്ധമാണോ എന്നാണ്. തങ്ങളുടെ അന്തിമലക്ഷ്യമല്ല ഇസ്രയേൽ എന്നാണ് ഹമാസ് വ്യക്തമാക്കുന്നത്. ......