മുഖ്യമന്ത്രി പിണറായി വിജയന് ബോംബ് ഭീഷണികത്ത്. കുഴിബോംബ് വയ്ക്കുമെന്നാണ് ഭീഷണി. കഴിഞ്ഞ ദിവസം എഡിഎമ്മിന്റെ ഓഫീസിലാണ് ഭീഷണിക്കത്ത് ലഭിച്ചത്.......
മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അസഹിഷ്ണുതയാണ് മുഖ്യമന്ത്രിയുടെ മുഖമുദ്രയെന്നും നവകേരള സദസിൽ കോൺഗ്രസ് പ്രവർത്തകരെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥാർക്ക് ഗുഡ് സർവീസ് എൻട്രി കൊടുക്കാനുള്ള തീരുമാനം പിൻവലിച്ചില്ലെങ്കിൽ കോൺഗ്രസ് ശക്തമായ സമരം നടത്തുമെന്നും അദ്ദേഹം തുറന്നടിച്ചു.
കാപ്പ പ്രകാരം ജയിൽ അടക്കേണ്ടവരാണ് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നത് ഉപജാപക സംഘമാണെന്നും അദ്ദേഹം വിമർശിച്ചു. ......
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ രംഗത്ത്. കേരളം ഭരിക്കുന്നത് സൈക്കോപാത്തായ മുഖ്യമന്ത്രിയാണെന്നും പിണറായി വിജയന് കൊലയാളിയുടെ മനസ്സാണെന്നും അദ്ദേഹം വിമർശിച്ചു.
ഇത്രയൊക്കെ ചെയ്തിട്ടും പിണറായിക്കെതിരെ കേസെടുക്കാത്ത സംസ്ഥാനത്ത് ഒന്നും ചെയ്യാത്തവർക്കെതിരെ കേസെടുക്കാൻ പറയുമ്പോൾ എന്ത് നിയമവും നിയമവാഴ്ചയുമാണ് ഇവിടെയുള്ളതെന്നും സുധാകരൻ ചോദിച്ചു.
അടുത്ത വർഷം 2024 പിണറായിക്ക് ഉറക്കമില്ലാത്ത നാളുകളാകുമെന്നും അദ്ദേഹം പറഞ്ഞു. ......
കാലിക്കറ്റ് സർവകലാശാലയിൽ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച എസ്.എഫ്.ഐക്കാരെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പ്രതിഷേധിച്ചത് ഗുണ്ടകളോ ക്രിമിനലുകളോ അല്ലെന്നും, ഭാവി വാഗ്ദാനങ്ങളായ വിദ്യാര്‍ഥികളാണെന്നും അദ്ദേഹം പറഞ്ഞു.
നവ കേരള സദസിന്റെ ഭാഗമായി കൊല്ലത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം. ......
നവകേരള സദസിന്റെ പേരില്‍ സി.പി.എം ക്രിമിനലുകള്‍ സംസ്ഥാനത്ത് വ്യാപകമായി അക്രമം അഴിച്ചുവിടുകയാണ്. അക്രമത്തിന് മുഖ്യമന്ത്രിയാണ് പ്രോത്സാഹനം നല്‍കുന്നത്. ......
മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്യുന്ന നവകേരള ബസ്സ് കടന്നുപോകുന്ന വഴിയിലെ താൽക്കാലിക പെരുന്നാൾ കച്ചവടം നിർത്തണമെന്നു പൊലീസിന്റെ നിർദേശം.
ഇടുക്കി തൊടുപുഴയിലെ മുട്ടം ഊരക്കുന്നു ക്നാനായ പള്ളിയിലെ തിരുനാൾ 10നാണു.
ഇതേത്തുടർന്ന് അന്ന് ഉച്ചകഴിഞ്ഞു തൊടുപുഴയിൽനിന്ന് ഇടുക്കിയിലേക്കു പോകുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വഴിയോര കച്ചവടങ്ങൾ യാത്രാതടസ്സം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നടപടി.
എല്ലാ വർഷവും തിരുനാൾ ദിവസങ്ങളിൽ റോഡരികിൽ വ്യാപാരമുണ്ട്. എന്നാൽ, പ്രധാന പെരുന്നാളിനു കച്ചവടം നടന്നില്ലെങ്കിൽ കട പൂട്ടിപ്പോകുന്ന സഹചര്യമാണെന്നാണ് വ്യാപാരികൾ പറയുന്നത്.
അതേസമയം നവകേരള സദസ്സ് ഇന്ന് എറണാകുളത്ത് തുടക്കമാവുകയാണ്. ......
മുഖ്യമന്ത്രി പിണറായി വിജയനെ രാജ്ഭവനിലേക്ക് ക്ഷണിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബില്ലുകളുടേയും ഓർഡിനൻസിന്റേയും അടിയന്തര സാഹചര്യം മുഖ്യമന്ത്രി തന്നെ ബോധ്യപ്പെടുത്തണമെന്നും മാധ്യമങ്ങൾ വഴിയല്ല തന്നോട് സംസാരിക്കേണ്ടതെന്നും അദ്ധേഹം പറഞ്ഞു.
കണ്ണൂർ വി.സി നിയമനത്തിൽ തനിക്കുമേൽ ചെലുത്തിയ സമ്മർദം ശരിയായിരുന്നില്ല എന്ന് മുഖ്യമന്ത്രിക്ക് ബോധ്യപ്പെടുന്നുണ്ടെന്നും ഗവർണർ പ്രതികരിച്ചു
കൂടാതെ രാജ് ഭവനിലെ ദന്താശുപത്രി വിഷയം മുഖ്യമന്ത്രി ഉന്നയിച്ചത് അൽപത്തരമാണെന്നും ഗവർണർ ചൂണ്ടിക്കാട്ടി. ......
കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ മുഴുവന്‍ കാരണവും കേന്ദ്രമല്ലെന്നും കേന്ദ്ര സര്‍ക്കാരിനോട് എതിര്‍പ്പുള്ളത് നികുതി വിഹിതം കുറച്ചുകൊണ്ടുവരുന്നതുകൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് ധനപ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം ആരോപിച്ചു.
ധനമന്ത്രി ആഴ്ചയില്‍ 4 ദിവസമെങ്കിലും സെക്രട്ടറിയേറ്റിലുണ്ടാകേണ്ടയാളാണ്. ......
പിണറായി വിജയൻ ബിജെപി വിരോധം പറയുകയും, രാത്രിയാകുമ്പോൾ കേസുകളിൽനിന്ന് രക്ഷപ്പെടാനായി സംഘപരിവാറുമായി സന്ധി ചെയ്യുകയാണെന്ന രൂക്ഷ വിമർശവുമായി പ്രതിപക്ഷ നേതാവ്. ഉത്തരേന്ത്യയിൽ കഴിഞ്ഞ ദിവസം 3 സംസ്ഥാനങ്ങളിൽ ബിജെപി ഭരണം പിടിച്ചതിൽ, കെ.സുരേന്ദ്രനേക്കാൾ സന്തോഷം മുഖ്യമന്ത്രി പിണറായി വിജയനായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ......
പിണറായി സർക്കാരിനെ പ്രശംസിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്ത്. കേരളത്തിൽ 5 വർഷത്തിൽ ഭരണം മാറുന്ന പതിവുണ്ടായിരുന്നു.......