ലോക് സഭ തെരെഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ തൃശൂരിൽ ഒരുപടി മുന്നിൽ നിന്ന് പരസ്യ പ്രചാരണം ആരംഭിച്ചു ബിജെപി.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പേ തന്നെ തൃശൂരിൽ പ്രചരണം ആരംഭിച്ച് സുരേഷ് ഗോപി. ബിജെപി പ്രാദേശിക നേതാക്കളുടെ ഓട്ടോറിക്ഷകളിലാണ് സുരേഷ് ഗോപിയുടെ പോസ്റ്ററുകൾ പത്തിപ്പിച്ചിരിക്കുന്നത്.
സ്വന്തം ഇഷ്ടപ്രകാരം പോസ്റ്ററുകൾ പതിപ്പിച്ചുവെന്നാണ് ബിജെപി പ്രവർത്തകർ നൽകുന്ന വിശദീകരണം. ......
ന്യൂ ഡെൽഹി: ഇന്ത്യ മുന്നണിയുടെ മൂന്നാമത്തെ യോഗമാണ് നാളെ നടക്കുവാൻ ഇരിക്കുന്നത്. ഇപ്പോഴിതാ യോഗത്തിന് മുന്നോടിയായി, അർനോൾഡ് ഷ്വാസ്നെഗർ (Arnold Schwarzenegger) അഭിനയിച്ച 'ടെർമിനേറ്റർ' (Terminator) ഫിലിം ഫ്രാഞ്ചൈസിയിലെ സാങ്കൽപ്പിക സൈബർഗ് (സാധാരണ മനുഷ്യരേക്കാൾ ശാരീരികമായി ശക്തിയുള്ള ഒരു സങ്കല്പിക യന്ത്രം) കഥാപാത്രമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചിത്രീകരിക്കുന്ന പോസ്റ്ററാണ് ബിജെപി ട്വീറ്ററിലൂടെ പങ്കുവച്ചിരുന്നത്.
"2024! ഞാൻ മടങ്ങിവരും!" അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ യോജിച്ചുള്ള പോരാട്ടം നടത്താനുള്ള പ്രതിപക്ഷത്തിന്റെ ശ്രമത്തെ പരിഹസിച്ച് പോസ്റ്ററിൽ പറയുന്നു.
ബിജെപിയുടെ ചിഹ്നമായ താമരപ്പൂവിനൊപ്പം പ്രധാനമന്ത്രി മോദിയുടെ സ്റ്റൈലൈസ്ഡ് ചിത്രമാണ് പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ബിജെപിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ച പോസ്റ്ററിനൊപ്പം അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു: "പ്രധാനമന്ത്രി മോദിയെ പരാജയപ്പെടുത്താൻ കഴിയുമെന്ന് പ്രതിപക്ഷം കരുതുന്നു. ......
ന്യൂഡൽഹി: 'കാളി' പോസ്റ്റർ വിവാദത്തിൽ സംവിധായിക ലീന മണിമേഖലയ്ക്കെതിരെ തുടർ നടപടിയെടുക്കരുതെന്ന് സുപ്രീം കോടതി. തനിക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലീന സമർപ്പിച്ച ഹർജിയിലാണ് കേസുകളിൽ ഇടക്കാല സംരക്ഷണം നൽകി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. ......
കൊച്ചി: ചലച്ചിത്ര താരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും പോസ്റ്ററുകളും ചിത്രങ്ങളുമായി ശബരിമല തീർഥാടകർ പതിനെട്ടാം പടി കയറുന്നതും ദർശനം നടത്തുന്നതും വിലക്കി ഹൈക്കോടതി. ക്ഷേത്രത്തിലെ പതിവു ചിട്ടവട്ടങ്ങളും ആചാരാനുഷ്ഠാനങ്ങളും പാലിച്ച് ദർശനം നടത്താൻ ഭക്തർക്കു ഉത്തരവാദിത്വമുണ്ടെന്നു കോടതി വ്യക്തമാക്കി. ......
വിനീത് ശ്രീനിവാസൻ നായകനാകുന്ന 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്' എന്ന സിനിമയുടെ പുതിയ പോസ്റ്റർ വിവാദത്തിൽ.സിനിമയുടെ ഫേസ്ബുക്ക് പേജിൽ 'ആദ്യത്തെ സൈക്കിളിൽ ചത്തുപോയ അച്ഛനൊപ്പം' എന്ന ക്യാപ്ഷനിൽ ചിത്രം പങ്കുവച്ചതിന് പിന്നാലെയാണ് വിമർശനങ്ങളുയർന്നത്. ചിത്രത്തിന്റെ ക്യാപ്ഷനെതിരെയാണ് കമന്റുകളേറെയും.
"നിന്നെയൊക്കെ ഒരു അഡ്വ. ......
തിരുവനന്തപുരം: സംസ്ഥാന കമ്മിറ്റി ഓഫിസ് നിര്‍മാണത്തിന്റെ മറവില്‍ വീട് നിര്‍മിച്ചുവെന്ന് ബിജെപി നേതാക്കള്‍ക്കെതിരെ ആരോപണം. ഈ നേതാക്കള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ......
കൽപ്പറ്റ: വയനാട് തൊണ്ടർനാട് കുഞ്ഞോത്ത് മാവോയിസ്റ്റ് അനുകൂല പോസ്റ്റർ കണ്ടെത്തി. ഇന്ന് രാവിലെയാണ് നാട്ടുകാർ ടൗണിൽ പലയിടത്തും പോസ്റ്റർ പതിച്ചത് കണ്ടത്.
ആദിവാസികളോട് അവകാശ നിഷേധത്തിനെതിരെയും ഭൂമിയുടെ പട്ടയത്തിനുവേണ്ടിയും പോരാടാൻ ആഹ്വാനം ചെയ്താണ് സി.പി ഐ മാവോയിസ്റ്റ് പോസ്റ്റർ. ......
ദില്ലി: സിഗരറ്റ് വലിക്കുന്ന 'കാളീദേവി'യുടെ ഡോക്യുമെന്ററി പോസ്റ്റർ വിവാദത്തിൽ ചലച്ചിത്ര സംവിധായിക ലീന മണിമേഖലയ്ക്കെതിരെ കേസെടുത്ത് യുപി പൊലീസ്. അപകീർത്തികരമായി ഹിന്ദു ദൈവങ്ങളെ ചിത്രീകരിച്ചു എന്ന പരാതിയിലാണ് കേസ്. ഇവരുടെ പുതിയ ഡോക്യുമെൻററിയുടെ പോസ്റ്ററിൽ കാളീദേവിയെ പോലെ വസ്ത്രധാരണം ചെയ്ത സ്ത്രീ പുകവലിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. പശ്ചാത്തലത്തിൽ എൽജിബിടി സമൂഹത്തിന്റെ ഫ്ലാഗും കാണാം. ......