പമ്പുകൾക്കു നേരെ നടക്കുന്ന ഗുണ്ടാ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് സൂചനാ സമരം പ്രഖ്യാപിച്ചു ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രൈഡേഴ്സ്. നാളെ രാത്രി 8 മണി മുതൽ ജനുവരി ഒന്ന് പുലർച്ചെ 6 വരെ പെട്രോൾ പമ്പുകൾ അടച്ചിടും. ......
ശബരിമലയിലെ പ്രതിഷേധം ആസൂത്രിതമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ. ഇതിലും കൂടുതൽ ഭക്തർ നേരത്തെയും ശബരിമലയിൽ വന്നിട്ടുണ്ട് എന്നും മണിക്കൂറുകൾ ക്യൂ നിന്നിട്ടും അന്നൊന്നും ആരും പ്രതിഷേധിക്കുന്നത് കണ്ടിട്ടില്ലന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോഴത്തെ പ്രതിഷേധത്തിന് പിന്നിൽ യുഡിഎഫും സംഘപരിവാറും ആകാം. ......
തലസ്ഥാനത്ത് സെക്രട്ടറിയേറ്റിലേയ്ക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ പോലീസും പ്രവര്‍ത്തകരും തമ്മിലുള്ള ഏറ്റുമുട്ടലിൽ വൻ സംഘർഷം. പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജ് നടത്തി. ......
മലപ്പുറം ജില്ലയിലെ പരിപാടികള്‍ പൂര്‍ത്തിയാക്കി നവകേരള സദസ് പാലക്കാട് ജില്ലയിലേക്ക് കടക്കുകയാണ്. പാലക്കാട് ജില്ലയില്‍ നവകേരള സദസിന്റെ വേദിക്കരികിലായി 21 വാഴ വെച്ച് കോണ്‍ഗ്രസിന്റെ പ്രതിഷേധം.
ഒറ്റപ്പാലം മണ്ഡലത്തിലെ നവകേരള സദസ് സംഘടിപ്പിച്ചിരിക്കുന്ന ചിനക്കത്തൂര്‍ കാവിന് സമീപത്താണ് വാഴ വെച്ച് കോൺഗ്രസിന്റെ പ്രതിഷേധം.
എന്നാല്‍ രാവിലെ വാഴകളെല്ലാം വെട്ടിയരിഞ്ഞതും പിഴുതെറിഞ്ഞതുമായ നിലയിലായിരുന്നു. ......
മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ ഡിവൈഎഫ്ഐയെ പിന്തുണച്ച് മുഖ്യമന്ത്രി. നവകേരള സദസിൽ ബഹുജനമുന്നേറ്റം കണ്ടതിലുണ്ടായ നൈരാശ്യമാണ് കഴിഞ്ഞ ദിവസമുണ്ടായ പ്രകടനമെന്ന് പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
"ഡിവൈഎഫ്ഐയുടേത് മാതൃക പ്രവർത്തനം. ......
പാരിസ്ഥിതിക പ്രശ്നങ്ങളുടെയും അഴിമതി ആക്ഷേപങ്ങളുടെയും പശ്ചാത്തലത്തിൽ ആലപ്പുഴ തീരദേശത്തെ കരിമണൽ ഖനനം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആർ ബി ശ്രീകുമാർ ഭരണഘടനാ സംരക്ഷണ സമിതി നടത്തുന്ന പ്രക്ഷോഭത്തിന്റെ പ്രചാരണ ജാഥയ്ക്ക് എറണാകുളത്ത് തുടക്കം കുറിച്ചു. സമര സമിതി കൺവീനർ എം വി ലോറൻസ് നയിക്കുന്ന ജാഥ
മുൻ എം എൽ എ അഡ്വ എ എൻ രാജൻ ബാബു ഉത്ഘാടനം ചെയ്തു . ......
കാക്കനാട് -തൃക്കാക്കര മാവേലി പുരത്തുളള ഹോട്ടൽ ലേ ഹയാത്ത് നിന്നും ഷവർമ കഴിച്ചതിനെ തുടർന്ന് മരണം സംഭവിച്ച കോട്ടയം കിടങ്ങൂർ സ്വദേശിയും വ്യവസായ മേഖലയിലെ ജോലിക്കാരനുമായ രാഹുൽ ഡി നായരുടെ മരണം തൃക്കാക്കര നഗരസഭയും സംസ്ഥാന ആരോഗ്യവകുപ്പും സ്പോൺസർ ചെയ്ത കൊലപാതകമാണെന്ന് ബിജെപി ജില്ലാ ജന സെക്രട്ടറി അഡ്വക്കേറ്റ് എസ് സജി ആരോപിച്ചു.
രാഹുൽഡി നായരുടെ മരണത്തിന് ഉത്തരവാദികളയവരെ അറസ്റ്റ് ചെയ്യുക, നഗരസഭ ചെയർപേഴ്സൺ രാജിവെക്കുക എന്നീ വിഷയങ്ങൾ ഉന്നയിച്ചു കൊണ്ട് ബിജെപി തൃക്കാക്കര മണ്ഡലം കമ്മിറ്റി ലേ ഹയാത്ത് ഹോട്ടലിനു മുൻ പിൽ നിന്ന് മുൻസിപ്പാലിറ്റിയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃക്കാക്കര മുൻസിപ്പാലിറ്റിയുടെ അനാസ്ഥയും സംസ്ഥാന സർക്കാരിന്റെ ആരോഗ്യ മേഖലയുടെ കെടുകാര്യസ്ഥതയുമാണ് 24 വയസ്സ് മാത്രം പ്രായമായ യുവാവിന്റെ മരണത്തിന് കാരണമെന്ന് എസ്. സജി ആരോപിച്ചു. ......
ബെംഗളൂരു: മഴയുടെ അഭാവത്തിൽ കടുത്ത ജലക്കുറവ് അനുഭവപ്പെടുന്ന 'ദുരിതവർഷ'ത്തിലും സെക്കന്റിൽ 5000 ഘനയടി കാവേരിവെള്ളം പതിനഞ്ചുദിവസത്തേക്ക് കർണാടകം തമിഴ്നാടിനു വിട്ടുനൽകണമെന്നാണ് CWRC യുടെ ശുപാർശപ്രകാരം CWMA ഉത്തരവിട്ടത് .അതിലിടപെടാൻ സുപ്രീംകോടതി കൂട്ടാക്കാത്തത് കർണാടകത്തിലെ കാവേരിതടത്തിൽ കർഷകപ്രതിഷേധം ശക്തിപ്പെടാൻ കാരണമായിരിക്കയാണ്. ജസ്റ്റിസുമാരായ ബി ആർ ഗവായ്, പി എസ് നരസിംഹ,പ്രശാന്ത്കുമാർ മിശ്ര എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് കർണാടക തമിഴ്നാട് സംസ്ഥാനങ്ങളുടെ വാദവും കേന്ദ്രത്തിന്റെ വിശദീകരണവും കേട്ടശേഷം CWMAയുടെ ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ചത്. ......
കർണാടക: കർണാടകയിൽ കോൺഗ്രസ് സർക്കാരിനെതിരെ ബിജെപി നടത്തിയ പ്രതിഷേധത്തിൽ തേനീച്ച ആക്രമണം. തേനീച്ച ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തിരക്കിൽ പെട്ട് എംപി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കും പരിക്കേറ്റു. ......
ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്ത പൊലീസ് നടപടിക്ക് പിന്നാലെയാണ് 104 ദിവസം നീണ്ട സമരം അവസാനിപ്പിക്കുന്നത്. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം തുടങ്ങിയിട്ടുണ്ട്.
പ്രസവശസ്ത്രക്രിയക്കിടെ ഡോക്ടര്‍മാരടങ്ങിയ സംഘത്തിന് പറ്റിയ കൈപ്പിഴയില്‍ നീതി തേടിയാണ് കഴിഞ്ഞ 104 ദിവസമായി ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്.
ആരോഗ്യ വകുപ്പിന്റെ നടപടികളില്‍ അതൃപ്തിയുണ്ടെങ്കിലും പോലീസ് അന്വേഷണത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് സമരം അവസാനിപ്പിക്കാന്‍ ഹര്‍ഷിന തീരുമാനിച്ചത്. ......