കർണാടകത്തിലെ എന്നപോലെ അയൽസംസ്ഥാനമായ തെലങ്കാനയിലെ വോട്ടർമാരെയും മോഹന സൗജന്യ വാഗ്ദാനങ്ങളിൽ വീഴ്ത്താമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ്സ്. എല്ലാവിഭാഗം വോട്ടർമാരെയും സ്വാധീനിക്കുന്ന ആറ് വാഗ്ദാനങ്ങളാണ് കോൺഗ്രസ്സ് മുന്നോട്ടുവെച്ചിട്ടുള്ളത്. ......
തിരുവനന്തപുരം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചാൽ ആരാകും പ്രധാനമന്ത്രിയെന്ന ചോദ്യങ്ങളോട് പ്രതികരിച്ച് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം ശശി തരൂർ. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ‘ഇന്ത്യ’ സഖ്യം അധികാരത്തിലെത്തിയാൽ കോൺഗ്രസുകാരനായിരിക്കും പ്രധാനമന്ത്രിയെന്ന സൂചനയാണ് തരൂർ നൽകുന്നത്. ......
ചെന്നൈ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട് ലോക്സഭാ സീറ്റിൽ നിന്നും വീണ്ടും മത്സരിക്കുന്നത് സംബന്ധിച്ച് സിപിഐ നേതാക്കൾക്കിടയിലും അഭിപ്രായ ഭിന്നത. രാഹുൽ ഗാന്ധി വയനാട്ടിൽ സിപിഐക്കെതിരെ മത്സരിക്കരുതെന്ന കേരള നേതാക്കളുടെ ആവശ്യം തള്ളി സിപിഐ ജനറൽ സെക്രട്ടറി ഡി രാജ രംഗത്തു വന്നു. ......
കൊച്ചി: രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാർഷികം അനുസ്മരിക്കുന്നതിനായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ഭാരത് ജോഡോ പദയാത്ര നടത്തും. വൈകിട്ട് നാലിന് ഹൈക്കോടതി ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന പദയാത്ര രാജേന്ദ്ര മൈതാനത്തിനു സമീപമുള്ള ഗാന്ധി സ്ക്വയറിൽ സമാപിക്കും. ......
ബെംഗളൂരു: "കരുത്തുറ്റ അടിത്തറയാണ് ഒരു കെട്ടിടത്തെ സുരക്ഷിതവും സുഭദ്രവുമാക്കുന്നത്. സ്ത്രീകളാണ് നമ്മുടെ രാജ്യത്തിന്റെ അടിത്തറ.......
ന്യൂ ഡൽഹി: ഇന്ത്യ പാടേ തള്ളിക്കളഞ്ഞ അക്സായി ചിന്നിന്റെയും അരുണാചൽ പ്രദേശിന്റെയും ഉടമസ്ഥാവകാശം അവകാശപ്പെടുന്ന ഭൂപടം ചൈന പുറത്തുവിട്ടതിന് മറുപടിയായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. ഇന്ത്യൻ പ്രദേശങ്ങൾ ഭൂപടത്തിലുൾപ്പെട്ടത് ഗൗരവമുള്ള വിഷയമാണെന്ന് രാഹുൽ പറഞ്ഞു.
ആഗസ്റ്റ് 28 തിങ്കളാഴ്ചയാണ് ചൈന ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെട്ടിട്ടുള്ള പുതിയ സ്റ്റാൻഡേർഡ് മാപ്പ് പുറത്തിറക്കിയത്.
ലഡാക്കിലെ ഒരിഞ്ച് ഭൂമി നഷ്ടമായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത് കള്ളമാണെന്നും ഇന്ത്യയുടെ ഭൂമി ചൈന തട്ടിയെടുത്തെന്നും ഗുരുതര പ്രശ്നമാണെന്നും രാഹുൽ ആരോപിച്ചു.
'വർഷങ്ങളായി ഞാൻ പറയുന്നുണ്ട്, ലഡാക്കിൽ ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി പറയുന്നത് നുണയാണെന്ന്. ......
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ഹിമാലയൻ മേഖലയിൽ നിർമ്മിച്ച മികച്ച റോഡുകൾ പ്രചരിപ്പിച്ചതിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നന്ദി പറഞ്ഞ് കേന്ദ്രമന്ത്രി കിരൺ റിജിജു. രാഹുൽ ഗാന്ധിയുടെ ലഡാക്കിലേക്കുള്ള ബൈക്ക് യാത്രയുടെ ചിത്രങ്ങൾ രാഹുൽ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത് ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. ......
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൗതം അദാനിയുമായുള്ള ബന്ധം പാർലമെൻറിൽ തുറന്നുകാട്ടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സർക്കാർ ഒത്താശയില്ലാതെ ഒരു വ്യവസായിക്ക് ചുരുങ്ങിയ കാലം കൊണ്ട് ലോകത്ത് രണ്ടാമത്തെ അതിസമ്പന്നനായി അപാരവളർച്ച നേടാനാവില്ലെന്നും പ്രധാനമന്ത്രിക്ക് അദ്ദേഹവുമായുള്ള ബന്ധം എന്താണെന്ന് രാജ്യം അറിയേണ്ടതുണ്ടെന്നും രാഹുൽ പാർലമെന്റിൽ പറഞ്ഞു. ......
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് സിപിഎം നേതാവ് എം എ ബേബി. പതിറ്റാണ്ടുകള്‍ക്കു ശേഷം കോണ്‍ഗ്രസ് ഇന്ത്യയില്‍ നടത്തിയ ഒരു രാഷ്ട്രീയപ്രവര്‍ത്തനമാണ് ഭാരത് ജോഡോ യാത്രയെന്ന് എം എ ബേബി ഫെയ്സ്ബുക്കില്‍ കുറിച്ചു.
'അധികാരത്തിന്റെ ഉപജാപങ്ങള്‍ അല്ലാതെ മറ്റൊരു പ്രവര്‍ത്തനവും ഇല്ലാതെ കോണ്‍ഗ്രസ് ജീര്‍ണിച്ചു കടപുഴകി വീണിരിക്കുകയായിരുന്നു. ......
ഡൽഹി: മോദി എങ്ങനെയാണ് അദാനിക്ക് 1000 ഏക്കർ ഭൂമിയും 10,000 കോടി രൂപയും സമ്മാനമായി നൽകിയതെന്ന് ഒൻപത് വർഷങ്ങൾക്ക് മുൻപ് രാഹുൽ ഗാന്ധി വിശദീകരിച്ചിരുന്നുവെന്ന് പ്രശാന്ത് ഭൂഷൺ. കഴിഞ്ഞ 9 വർഷത്തിനിടയിൽ രാജ്യത്തിന്റെ ഖജനാവുകൾ, എൽഐസി, ബാങ്കുകൾ തുടങ്ങിയവ ഉപയോഗിച്ചും സാമ്പത്തിക കൃത്രിമം അനുവദിച്ചും അദാനിയെ വളർത്തിയെന്നും അദ്ദേഹം പറഞ്ഞു. ......