സപ്ലൈകോയിലെ 13 ഇന അവശ്യസാധനങ്ങളുടെ വിലവര്‍ധനവിന് മറുപടിയുമായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ. പൊതുവിപണിയിലെ വിലക്കയറ്റം സപ്ലൈകോയിൽ ഉണ്ടാകില്ലന്നും വില വർധന ഉടനെയില്ലന്നും മന്ത്രി വ്യക്തമാക്കി. ......
കോഴിക്കോട്: കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ അനുവാദമില്ലാതെ മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവെച്ച സംഭവത്തിൽ പ്രതികരിച്ച് മാധ്യമ പ്രവർത്തക ഷിദ ജഗത്. സുരേഷ് ഗോപിയുടേത് മാപ്പുപറച്ചിലായി തോന്നുന്നില്ലെന്ന് ഷിദ ജഗത് പറയുന്നു. ......
ന്യൂഡല്‍ഹി: ഹരിയാനയില്‍ നിര്‍മ്മിച്ച മായം ചേര്‍ത്ത കഫ് സിറപ്പ് കഴിച്ച് നിരവധി കുട്ടികള്‍ ഗാമ്പിയയില്‍ മരിച്ച സംഭവം ആഗോളതലത്തില്‍ രാജ്യത്തെ മരുന്ന് മേഖലയുടെ വിശ്വസ്യതയെ തകര്‍ക്കുമെന്ന് മുന്‍ വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ്മ. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതൊരു ചരിത്രപരമായ ദുരന്തമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അംഗീകാരിക്കാനാകത്തത് ആണെന്നും വ്യക്തമാക്കി.
ഉത്പാദനത്തില്‍ രാജ്യത്ത് നിര്‍ദ്ദിഷ്ട സുരക്ഷിത മാനദണ്ഡങ്ങളുണ്ട്. ......
കൊല്ലം: സംഗീത സംവിധായകൻ രവീന്ദ്രനെ മാസ്റ്ററായി കാണുന്നില്ല എന്ന ഗായകൻ പി ജയചന്ദ്രന്റെ പരാമർശം വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.സംഗീതത്തെ അനാവശ്യമായി സങ്കീർണ്ണമാക്കാനാണ് രവീന്ദ്രൻ ശ്രമിച്ചതെന്നാണ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ജയചന്ദ്രൻ പറഞ്ഞത്. ഇപ്പോൾ അതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രവീന്ദ്രന്റെ ഭാര്യ ശോഭാ രവീന്ദ്രൻ.
രവീന്ദ്രനെക്കുറിച്ച് പറയാൻ ഇത്രയേറെ വർഷങ്ങൾ വേണ്ടി വന്നു എന്നത് വേദനയുണ്ടാക്കുന്നു എന്നാണ് ശോഭ പറഞ്ഞത്. ......
ന്യൂഡൽഹി: അതിർത്തിയിൽ ചൈനയുടെ ചെയ്തികൾക്ക് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വളരെ പ്രയാസകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു.
ബന്ധം സാധാരണ നിലയിലാക്കുന്നതിന് ചൈനയുടെ നടപടികൾ തടസമാകുന്നു. അതേസമയം, ചൈനയും ഇന്ത്യയും ഒന്നിക്കുമ്പോൾ ഈ നൂറ്റാണ്ട് ഏഷ്യക്കാരുടേതാകുമെന്നും എന്നാൽ ഈ രണ്ട് രാജ്യങ്ങൾക്കും ഒരുമിച്ച് വരാൻ കഴിയുന്നില്ലെങ്കിൽ ഏഷ്യക്കാരുടെ നൂറ്റാണ്ട് ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.
ബാങ്കോക്കിലെ ഏറ്റവും പ്രശസ്തമായ ചുലലോങ്കാർൺ സർവകലാശാലയിൽ ഇന്തോ-പസഫിക് മേഖലയെക്കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാടിനെക്കുറിച്ചുള്ള പ്രസംഗത്തിന് ശേഷം വിദ്യാർഥികളുടെയും വിദഗ്ധരുടെയും ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു ജയശങ്കർ. ......
കോഴിക്കോട്: കുഞ്ചാക്കോ ബോബൻ നായകനായ 'ന്നാ താൻ കേസ് കൊട്' സിനിമയുടെ പരസ്യത്തിനെതിരെയുള്ള സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്.
വിമർശനങ്ങളെയും നിർദേശങ്ങളെയും സ്വീകരിക്കുമെന്നും സിനിമയുടെ പരസ്യത്തെ ആ നിലയിൽ തന്നെ എടുത്താൽ മതിയെന്നും മന്ത്രി പറഞ്ഞു.
'സിനിമയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തെക്കുറിച്ച് അറിയില്ല. പലകാലങ്ങളിലും പൊതുമരാമത്ത് വകുപ്പിനെക്കുറിച്ച് സിനിമകളിൽ ട്രോളുകൾ ഉണ്ടായിട്ടുണ്ട്. ......
മുംബൈ: കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയമായിരുന്നു രണ്‍വീര്‍ സിങിന്റെ നഗ്ന ചിത്രങ്ങള്‍. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു മാസികയ്ക്ക് വേണ്ടിയാണ് താരം വസ്ത്രമഴിച്ചത്.
രണ്‍വീറിന്റെ നഗ്ന ചിത്രങ്ങള്‍ ഏറെ വൈറലാകുകയും വലിയ വിവദങ്ങള്‍ ക്ഷിച്ച് വരുത്തുകയും ചെയ്തിരുന്നു. ......
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ മുൻ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ രാജി ഉചിതമെന്ന് കോടിയേരി ബാലകൃഷ്ണൻ. സജി ചെറിയാൻ രാജി വെച്ചത് സന്ദർഭോചിതമെന്ന് സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തിയതായി കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
'മറ്റൊരു മന്ത്രിയെ തിരഞ്ഞെടുക്കുന്ന കാര്യം പാർട്ടി ചർച്ച ചെയ്തില്ല. ......
കോട്ടയം: പി സി ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പിസി ജോർജിന്റെ ഭാര്യ ഉഷ. തെറ്റ് ചെയ്യാത്ത മനുഷ്യനെയാണ് അറസ്റ്റ് ചെയ്തതെന്ന് ഉഷ മാധ്യമങ്ങളോട് പറഞ്ഞു. ......
കൊച്ചി: പൃഥ്വിരാജിന്റെ ഏറ്റവും പുതിയ സിനിമയാണ് കടുവ. ഇതിന്റെ പ്രൊമോഷന് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് താരം ഇന്ന് കൊച്ചിയില്‍ മാധ്യമങ്ങളെ കണ്ടിരുന്നു.
മാധ്യമങ്ങളുമായി സംവദിക്കുന്നതിനിടെ വിജയ് ബാബുവിനെക്കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തക ചോദ്യം ഉന്നയിച്ചത്. ......