തിരുവനന്തപുരം: ദോശയുടെയും അപ്പത്തിൻ്റെയും മാവിൻ്റെ വില 5 രൂപ മുതല് 10 രൂപയായി വർദ്ധിച്ചു. തലസ്ഥാനത്ത് ഇന്ന് മുതലാണ് മാവിൻ്റെ വിലയിൽ വർധനയുണ്ടായിരിക്കുന്നത്. ......
മന്ത്രിമാരെ വേദിയിലിരിക്കവെ പ്രമുഖ മലയാള സിനിമാ നടൻ ജയസൂര്യ സർക്കാരിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പൊൾ ശ്രദ്ധേയമായിരിക്കുന്നത്. സപ്ലൈക്കോയിൽ നിന്ന് നെല്ലിന്റെ വില കിട്ടാത്തതിനാൽ തിരുവോണ ദിനത്തിൽ പല കർഷകരും ഉപവാസ സമരത്തിലാണ്. ......
തിരുവനന്തപുരം: ഓണക്കാലത്ത് സ്കൂൾ കുട്ടികൾക്ക് സൗജന്യ അരി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. അരി സപ്ളൈകോ തന്നെ സ്കൂളുകളിൽ നേരിട്ട് എത്തിച്ച് നൽകും. ......
ഡൽഹി: ബസ്മതി അരിയുടെ നിലവാര–തിരിച്ചറിയൽ മാനദണ്ഡങ്ങൾ പുറത്തിറക്കി കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ). അരിക്ക് സ്വാഭാവിക ഗന്ധം ഉണ്ടാകണമെന്നും കൃത്രിമ ഗന്ധം, കൃത്രിമ നിറം, പോളിഷിങ് വസ്തുക്കൾ എന്നിവയിൽ നിന്നും മുക്തമായിരിക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു. ......
മൂന്നാർ: ഓർഡർ ചെയ്ത ഫ്രൈഡ് റൈസ് കിട്ടാൻ താമസിച്ചെന്നാരോപിച്ച് ഹോട്ടൽ ഉടമയെയും കുടുംബാംഗങ്ങളെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമം.ഇക്കാനഗറിലെ 'സാഗർ' ഹോട്ടൽ ഉടമ എൽ പ്രശാന്ത് (54), ഭാര്യ വിനില (44), മകൻ സാഗർ (27) എന്നിവർ തലയിലും കയ്യിലും വെട്ടേറ്റ് ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ നാലുയുവാക്കളെ അറസ്റ്റ് ചെയ്തു. മൂന്നാർ ന്യൂ കോളനി സ്വദേശികളായ എസ് ജോൺ പീറ്റർ (25), ജെ തോമസ് (31), ആർ ചിന്നപ്പ രാജ് (34), രാജീവ് ഗാന്ധി കോളനിയിൽ ആർ മണികണ്ഠൻ (33) എന്നിവരാണ് അറസ്റ്റിലായത്. ......
തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ സഞ്ചരിക്കുന്ന 'അരിവണ്ടി' ഇന്നുമുതൽ. അരിവണ്ടിയുടെ ഉദ്ഘാടനം രാവിലെ 8.30ന് പാളയം മാർക്കറ്റിനു മുന്നിൽ ഭക്ഷ്യമന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. ......
തിരുവനന്തപുരം: പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാർ ആന്ധ്രയിൽനിന്നു നേരിട്ട് അരി അടക്കമുള്ള ആറ് പലവ്യഞ്ജനങ്ങൾ എത്തിക്കും. ആന്ധപ്രദേശ് പൊതുവിതരണ വകുപ്പ് മന്ത്രി കെ.വി.നാഗേശ്വര റാവുവും ഉദ്യോഗസ്ഥ സംഘവും മന്ത്രി ജി.ആർ.അനിലുമായി തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
ക്രമാതീതമായി വില വർധിച്ച ജയ അരി, വറ്റൽ മുളക്, പിരിയൻ മുളക്, കടല, വൻപയർ, മല്ലി എന്നീ ഉത്പന്നങ്ങളാണ് എത്തിക്കുക. ......
ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസമാണ് അയോധ്യയിലെ 'ലതാ മങ്കേഷ്കർ ചൗക്ക്' ഉദ്ഘാടനം ചെയ്തത്. ഇന്ത്യയുടെ ഇതിഹാസ ഗായിക ലതാ മങ്കേഷ്കറിന്റെ 93-ാം ജന്മദിനത്തോടനുബന്ധിച്ച് 40 അടി നീളമുള്ള ഒരു ഭീമൻ 'വീണ'യാണ് സമർപ്പിച്ചത്. ......
ന്യൂഡൽഹി: രാജ്യത്ത് നുറുക്ക് അരിയുടെ കയറ്റുമതി നിരോധിച്ചു. വിലക്കയറ്റം തടയുന്നതിനായാണ് നടപടി.ആഭ്യന്തര വിതരണം വർധിപ്പിക്കുക, പ്രാദേശിക വില പിടിച്ചു നിർത്തുക എന്നിവ ലക്ഷ്യമിട്ടാണ് അരിയുടെ കയറ്റുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. ......
ആറൻമുള: ഐതിഹ്യ പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ള സദ്യ ഇന്ന് . ആറൻമുള ക്ഷേത്രത്തിൽ നടക്കുന്ന വള്ള സദ്യയിൽ അൻപതിനായിരത്തിലേറെ ആളുകളാവും പങ്കെടുക്കുക.
കൊവിഡ് മഹാമാരിക്ക് ശേഷം ഇത്രയധികം ആളുകൾ പങ്കെടുക്കുന്ന ആദ്യ വള്ള സദ്യകൂടിയാവും അഷ്ടമിരോഹിണി ദിനത്തിൽ നടക്കുക.ഭഗവാനും, ഭക്തനും ഒന്നിച്ചിരുന്ന് അന്നമുന്നുണ്ണുന്നു എന്നതാണ് അഷ്ടമിരോഹിണി വള്ളസദ്യയ്ക്ക് പിന്നിലെ വിശ്വാസം. ......