ന്യൂ ഡെൽഹി: ഇന്ത്യ മുന്നണിയുടെ മൂന്നാമത്തെ യോഗമാണ് നാളെ നടക്കുവാൻ ഇരിക്കുന്നത്. ഇപ്പോഴിതാ യോഗത്തിന് മുന്നോടിയായി, അർനോൾഡ് ഷ്വാസ്നെഗർ (Arnold Schwarzenegger) അഭിനയിച്ച 'ടെർമിനേറ്റർ' (Terminator) ഫിലിം ഫ്രാഞ്ചൈസിയിലെ സാങ്കൽപ്പിക സൈബർഗ് (സാധാരണ മനുഷ്യരേക്കാൾ ശാരീരികമായി ശക്തിയുള്ള ഒരു സങ്കല്പിക യന്ത്രം) കഥാപാത്രമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചിത്രീകരിക്കുന്ന പോസ്റ്ററാണ് ബിജെപി ട്വീറ്ററിലൂടെ പങ്കുവച്ചിരുന്നത്.
"2024! ഞാൻ മടങ്ങിവരും!" അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ യോജിച്ചുള്ള പോരാട്ടം നടത്താനുള്ള പ്രതിപക്ഷത്തിന്റെ ശ്രമത്തെ പരിഹസിച്ച് പോസ്റ്ററിൽ പറയുന്നു.
ബിജെപിയുടെ ചിഹ്നമായ താമരപ്പൂവിനൊപ്പം പ്രധാനമന്ത്രി മോദിയുടെ സ്റ്റൈലൈസ്ഡ് ചിത്രമാണ് പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ബിജെപിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ച പോസ്റ്ററിനൊപ്പം അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു: "പ്രധാനമന്ത്രി മോദിയെ പരാജയപ്പെടുത്താൻ കഴിയുമെന്ന് പ്രതിപക്ഷം കരുതുന്നു. ......