സപ്ലൈകോയിലെ 13 ഇന അവശ്യസാധനങ്ങളുടെ വിലവര്‍ധനവിന് മറുപടിയുമായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ. പൊതുവിപണിയിലെ വിലക്കയറ്റം സപ്ലൈകോയിൽ ഉണ്ടാകില്ലന്നും വില വർധന ഉടനെയില്ലന്നും മന്ത്രി വ്യക്തമാക്കി. ......
സപ്ലൈകോയിലുള്ള 13 ഇന അവശ്യസാധനങ്ങളുടെ വില വർധിപ്പിക്കണമെന്ന് ഭക്ഷ്യവകുപ്പ്. ഇടതുമുന്നണി യോഗത്തിലാണ് ഭക്ഷ്യവകുപ്പ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ഇക്കാര്യത്തില്‍ തീരുമാനം എടുക്കാൻ ഭക്ഷ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എത്ര വില കൂട്ടണം, എപ്പോള്‍ വില കൂട്ടണം എന്നതിലാണ് ഭക്ഷ്യമന്ത്രി തീരുമാനമെടുക്കുക.
1.ചെറുപയർ ഒരു കിലോഗ്രാം 74 രൂപ
2. ......
തിരുവനന്തപുരം: ഭക്ഷ്യവകുപ്പിനെതിരേ രൂക്ഷവിമർശനവുമായി സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. ടാർഗറ്റ് അച്ചീവ് ചെയ്താൽ മാത്രമേ കൂലി കിട്ടൂ എന്ന നിലപാട് മര്യാദകേടാണെന്ന് പന്ന്യൻ രവീന്ദ്രൻ ചൂണ്ടിക്കാട്ടി. ......
മന്ത്രിമാരെ വേദിയിലിരിക്കവെ പ്രമുഖ മലയാള സിനിമാ നടൻ ജയസൂര്യ സർക്കാരിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പൊൾ ശ്രദ്ധേയമായിരിക്കുന്നത്. സപ്ലൈക്കോയിൽ നിന്ന് നെല്ലിന്റെ വില കിട്ടാത്തതിനാൽ തിരുവോണ ദിനത്തിൽ പല കർഷകരും ഉപവാസ സമരത്തിലാണ്. ......
തിരുവനന്തപുരം: സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെ വിതരണം ചെയ്യുന്ന ശബരി വെളിച്ചെണ്ണയിൽ മിനറൽ ഓയിലിന്റെയും മാലിന്യത്തിന്റെയും സാന്നിധ്യം. ഈ മാസം 25 ന് കോന്നിയിലെ സർക്കാർ ഉടമസ്ഥതയിലുള്ള സി എഫ് ആർ ഡി ലാബിൽ നടത്തിയ പരിശോധനയിലാണ് സപ്ലൈകോയുടെ മൂന്നാർ ഡിപ്പോയിൽ റോയൽ എഡിബിൾ കമ്പനി വിതരണം ചെയ്ത ശബരി വെളിച്ചെണ്ണയിൽ മായം കണ്ടെത്തിയത്. ആരോഗ്യത്തിന് ഹാനികരമായ പദാർത്ഥങ്ങൾ ശബരി വെളിച്ചെണ്ണയിൽ ഉണ്ടെന്നാണ് റിപ്പോർട്ട്.
മിനറൽ ഓയിൽ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെ വില്പനശാലകളിൽ നിന്നും ഡിപ്പോകളിൽ നിന്നും അതേ ബാച്ച് വെളിച്ചെണ്ണ തിരിച്ചെടുക്കാൻ സിവിൽ സപ്ലൈസ് കോർപ്പറേഷൻ നിർദ്ദേശം നൽകി. ......
കൊച്ചി: സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് അവസാനിക്കും. ഓഗസ്റ്റ് 23 മുതലാണ് കിറ്റുവിതരണം ആരംഭിച്ചത്.......