കൊച്ചി: എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ ബോയിംഗ് 737-8 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന റൂട്ടുകളില്‍ വിശാലമായ സീറ്റുകളും കൂടുതൽ ലെഗ്റൂമും ഉള്‍പ്പെടെയുള്ള അധിക സൗകര്യങ്ങള്‍ നൽകുന്ന വിസ്ത വിഐപി ക്ലാസ് അവതരിപ്പിച്ചു.
അതിഥികളുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന നിരവധി സവിശേഷതകളാണ് വിസ്ത വിഐപി ക്ലാസിലുള്ളത്. വിസ്ത വിഐപി ക്ലാസിൽ ബുക്ക് ചെയ്യുന്ന അതിഥികൾക്ക് അധിക ലെഗ് റൂം, വിശാലമായ സീറ്റുകള്‍ എന്നിവയ്ക്കു പുറമേ അന്താരാഷ്ട്ര വിമാനങ്ങളിൽ 40 കിലോയും ആഭ്യന്തര വിമാനങ്ങളിൽ 25 കിലോയും ബാഗേജ് അലവൻസ്, രുചികരമായ ഗൊർമേർ ഹോട്ട് ഭക്ഷണം, എക്സ്പ്രസ് എഹെഡ് മുൻഗണനാ സേവനങ്ങളുടെ സൗകര്യം എന്നിവയും പാക്കേജിന്റെ ഭാഗമായി ലഭിക്കും.
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ മൊബൈൽ ആപ്പിലും airindiaexpress.com എന്ന വെബ്സൈറ്റിലും മറ്റ് പ്രധാന ബുക്കിംഗ് ചാനലുകളിലും വിസ്റ്റ വിഐപി ക്ലാസ് ഇപ്പോൾ ബുക്കിംഗിനായി ലഭ്യമാണ്. കൂടാതെ, മറ്റ് ക്ലാസുകളിൽ ബുക്ക് ചെയ്യുന്ന അതിഥികൾക്ക് കോൾ സെന്റർ വഴിയോ വിമാനത്താവളത്തിൽ നിന്നോ അല്ലെങ്കിൽ അപ്ഗ്രേഡ് ഫീ നൽകി വിമാനത്തിൽ കയറിയതിന് ശേഷമോ വിസ്ത വിഐപി സീറ്റുകളിലേക്ക് മാറുന്നതിനുള്ള സൗകര്യമുണ്ട്.
29 ബോയിംഗ് 737, 28 എയർബസ് എ320 എന്നിവയുൾപ്പെടെ 57 വിമാനങ്ങളുള്ള എയർ ഇന്ത്യ എക്സ്പ്രസ് 30 ആഭ്യന്തര, 14 അന്താരാഷ്ട്ര ലക്ഷ്യ സ്ഥാനങ്ങളിലേക്കായി പ്രതിദിനം 300 ലധികം വിമാനസർവീസുകള്‍ നടത്തുന്നുണ്ട്. ......
കൊച്ചി: യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി എയർ ഇന്ത്യ എക്സ്പ്രസ് എല്ലാ അന്താരാഷ്ട്ര വിമാനങ്ങളിലും 15 ശതമാനം ഇളവ് പ്രഖ്യാപിച്ചു. 2024 മാർച്ച് 31 വരെയുള്ള യാത്രകള്‍ക്കായി 2023 ഡിസംബർ 3 വരെ നടത്തുന്ന നേരിട്ടുള്ള ബുക്കിംഗുകള്‍ക്കാണ് ഇളവ് ലഭിക്കുക. ......
കോഴിക്കോട്: നവംബര്‍ 1 മുതല്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതുതായി ആരംഭിച്ച ടെര്‍മിനല്‍ എ (ടിഎ) യിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ പ്രവര്‍ത്തനം മാറുമെന്ന് എയര്‍ലൈന്‍ അറിയിച്ചു.
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പ്രധാന വിപണികളിലൊന്നാണ് അബുദാബി. അബുദാബിയെ കോഴിക്കോട്, കണ്ണൂര്‍, കൊച്ചി, മംഗലാപുരം, തിരുച്ചിറപ്പള്ളി, തിരുവനന്തപുരം എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന 29 പ്രതിവാര സര്‍വീസുകള്‍ എയര്‍ലൈന്‍ നടത്തുന്നുണ്ട്. ......
മസ്ക്കറ്റ്: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചിറക്കി. മസ്കറ്റിൽ നിന്ന് പറന്നുയർന്ന് 45 മിനിറ്റിനു ശേഷമാണ് സാങ്കേതിക തകരാർ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് വിമാനം തിരിച്ചിറക്കിയത്.
ഒമാൻ സമയം രാവിലെ 10.30ന് പുറപ്പെടേണ്ടിയിരുന്ന IX 554 മസ്കറ്റ്- തിരുവനന്തപുരം വിമാനം വൈകിട്ട് 3.30നാണ് പുറപ്പെട്ടത്. ......