വണ്ടിപ്പെരിയാർ പോക്സോ കേസിലെ പ്രതിയെ ശിക്ഷിക്കാതെ വെറുതെ വിട്ടതിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനത്ത് സ്ത്രീ സുരക്ഷ അവതാളത്തിലാണെന്നും വണ്ടിപ്പെരിയാർ പോക്സോ കേസിൽ സിപിഐഎം ഇടപെട്ടുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
'വണ്ടിപ്പെരിയാർ കേസ് പൊലീസിന്റെ വീഴ്ച്ച എന്ന് പറയുമ്പോൾ അത് ആഭ്യന്തര വകുപ്പിന്റെ ദയനീയ പരാജയമാണ്. ......
കണ്ടല സർവീസ് സഹകരണ ബാങ്കിൽ നൂറുകണക്കിന് കോടി രൂപയുടെ തട്ടിപ്പ് നടത്തിയത് ഭാസുരാംഗൻ മാത്രമല്ല. തട്ടിപ്പിന് നേതൃത്വം നൽകിയവരിൽ വളരെ ഉന്നതരായിട്ടുള്ള ഭരണകക്ഷി നേതാക്കന്മാരുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ......
കളമശേരിയിലുണ്ടായ ബോംബ് സ്ഫോടനുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസ് എടുത്ത പിണറായി വിജയൻ സർക്കാരിന്റെ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേസ് എടുത്തത് തീവ്ര ചിന്താഗതിക്കാരെ സഹായിക്കാനാണെന്ന് അദ്ദേഹം പറഞ്ഞു.
പിണറായി വിജയൻറെ ഇരട്ടത്താപ്പും, ഇരട്ട നീതിയുമാണ് ഇതിലൂടെ വ്യക്തമകുന്നത്. ......
കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കോടതിയിൽ ഹാജരായി. കാസർകോട് ജില്ല സെഷൻസ് കോടതിയിലാണ് ഇന്ന് രാവിലെ കെ സുരേന്ദ്രൻ ഹാജരായത്. ......
കൊച്ചി: സംസ്ഥാന സർക്കാരിന്റെ അഴിമതിക്കും ഭരണസ്തംഭനത്തിനുമെതിരെ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ 30ന് സെക്രട്ടറിയേറ്റ് ഉപരോധം നടത്തുമെന്ന് എൻഡിഎ സംസ്ഥാന ചെയർമാൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് വിപുലമായ സമര പരമ്പര നടക്കുമെന്നും എറണാകുളത്ത് എൻഡിഎ നേതൃയോഗത്തിന് ശേഷം നേതാക്കളോടൊപ്പം നടത്തിയ സംയുക്തവാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ......
സുരേഷ് ഗോപിക്കെതിരെ ഒന്നല്ല, ആയിരം കേസെടുത്താലും അഴിമതി വിരുദ്ധ പോരാട്ടത്തിൽനിന്ന് ബിജെപി പിൻമാറില്ലെന്നും കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ നടത്തിയ പദയാത്രയ്ക്ക് ലഭിച്ച വലിയ ജനപിന്തുണ കണ്ട് പ്രതികാര നടപടിയെന്ന നിലയിലാണ് സർക്കാർ കള്ളക്കേസ് എടുത്തതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആഞ്ഞടിച്ചു.
ഇ.ഡിയെ രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന നിലവിളി ശബ്ദം ഇനിയും കൂടുമെന്നും സഹകരണ മേഖലയിലെ തട്ടിപ്പിനെതിരായ സമരം കൂടുതൽ വ്യാപിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സഹകാരികളെ രക്ഷിക്കാനല്ല, സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാനാണ് ഇവിടുത്തെ ഇടത്, വലത് മുന്നണികളുടെ ശ്രമം. ഈ പ്രചാരണം സഹകാരികൾക്കിടയിൽ നടത്തുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
കേരളത്തിലെ നൂറു കണക്കിന് സഹകരണ ബാങ്കുകളിൽ കൊള്ള നടന്നിട്ടുണ്ട്. കേരളത്തിലെ പല സഹകരണ ബാങ്കുകളിലും നടക്കുന്ന തട്ടിപ്പിനു സഹകരണ വകുപ്പിന്റെ അറിവും അനുമതിയും ഉണ്ടെന്നാണ് മനസിലാക്കേണ്ടത്. ......
തിരുവനന്തപുരം: ഇഡി ചോദ്യം ചെയ്യുന്നതിനു മിനുട്ടുകൾക്കു മുൻപ് എം.കെ കണ്ണനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതു സംശയാസ്പദമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇഡി അന്വേഷണത്തെ തടയാനുള്ള മുഖ്യമന്ത്രിയുടെ ത്വര കാണുമ്പോൾ സഹകരണ ബാങ്കുകളിലെ തട്ടിപ്പ് അദ്ദേഹം ഉൾപ്പടെയുള്ളവരുടെ അറിവോടെയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കേരള ബാങ്കിൽ നിന്നും കരുവന്നൂർ ബാങ്കിലേക്കു 50 കോടി രൂപ അഡ്വാൻസായി നൽകുന്നതു നിക്ഷേപകരുടെ കണ്ണിൽപൊടിയിടുന്നതിനു തുല്യമാണ്. ......
തിരുവനന്തപുരം: കെ എൻ ബാലഗോപാൽ ധനമന്ത്രിയുടെ പട്ടം ഒഴിവാക്കി വേറെ പണിക്കുപോകുന്നതാണ് നല്ലതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണ് കേരളത്തിലെ ജനങ്ങളുടെ ഓണം അവതാളത്തിലാക്കിയതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥത കേന്ദ്ര സർക്കാരിന്റെ തലയിൽവച്ച് രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെന്നും എല്ലാവരും വിഡ്ഢികളല്ലെന്ന് ഓർമിക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സപ്ലൈക്കോയിൽ സബ്സിഡി സാധനങ്ങൾ ഇല്ലാത്തതിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണെന്ന് കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ......
കൊച്ചി: ഗണപതി അവഹേളനം നടത്തിയ സ്പീക്കർ എഎൻ ഷംസീറിനെതിരെ പ്രതിഷേധിക്കാതെ യുഡിഎഫ് സിപിഎമ്മുമായി ചേർന്ന് പ്രശ്നം ഒത്തുതീർപ്പാക്കിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കാക്ക ചത്താൽ പോലും നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകുന്ന പ്രതിപക്ഷം ഹിന്ദുക്കളുടെ പ്രധാന ദൈവമായ ഗണപതിയെ സഭാനാഥൻ അധിക്ഷേപിച്ചിട്ടും നോട്ടീസ് കൊടുക്കാൻ തയ്യാറാവാത്തത് വോട്ട്ബാങ്ക് രാഷ്ട്രീയ താത്പര്യമുള്ളത് കൊണ്ടാണ്. ......
തിരുവനന്തപുരം: സ്പീക്കർ എ എൻ ഷംസീറിന്റെ ഗണപതി വിരുദ്ധ പരാമർശത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ബിജെപി. ഈ മാസം പത്തിന് ബിജെപിയുടെ നേതൃത്വത്തിൽ നിയമസഭയ്ക്ക് മുന്നിൽ നാമജപ ഘോഷയാത്ര സംഘടിപ്പിക്കും. ......