ഗവർണർക്കെതിരെ ഇന്ന് എസ്എഫ്ഐ നടത്തിയ രാജ്ഭവന് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.......
മുഖ്യമന്ത്രി പിണറായി വിജയനെ രാജ്ഭവനിലേക്ക് ക്ഷണിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബില്ലുകളുടേയും ഓർഡിനൻസിന്റേയും അടിയന്തര സാഹചര്യം മുഖ്യമന്ത്രി തന്നെ ബോധ്യപ്പെടുത്തണമെന്നും മാധ്യമങ്ങൾ വഴിയല്ല തന്നോട് സംസാരിക്കേണ്ടതെന്നും അദ്ധേഹം പറഞ്ഞു.
കണ്ണൂർ വി.സി നിയമനത്തിൽ തനിക്കുമേൽ ചെലുത്തിയ സമ്മർദം ശരിയായിരുന്നില്ല എന്ന് മുഖ്യമന്ത്രിക്ക് ബോധ്യപ്പെടുന്നുണ്ടെന്നും ഗവർണർ പ്രതികരിച്ചു
കൂടാതെ രാജ് ഭവനിലെ ദന്താശുപത്രി വിഷയം മുഖ്യമന്ത്രി ഉന്നയിച്ചത് അൽപത്തരമാണെന്നും ഗവർണർ ചൂണ്ടിക്കാട്ടി. ......
തിരുവനന്തപുരം: ചെലവുകൾക്കായി സർക്കാരിന് മുന്നിൽ കൂടുതൽ തുക ആവശ്യപ്പെട്ട് രാജ്ഭവൻ. 2.60 കോടി രൂപ വേണമെന്നാണ് ആവശ്യം.......
കേരള സർക്കാരിനെ പരിഹസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നീന്തൽക്കുളത്തിനും ആഘോഷത്തിനും കോടികളുണ്ടെന്നും, എന്നാൽ പെൻഷനും റേഷനും ശമ്പളവും നൽകാൻ പണമില്ലെന്ന് ഗവർണർ. ......
തിരുവനന്തപുരം: രാജ്ഭവന് അനുവദിച്ച തസ്തികയിലേക്കാണ് നിയമനത്തിന് ശുപാർശ ചെയ്തതെന്ന വിശദീകരണവുമായി രാജ്ഭവൻ. 20 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്ക് നൽകിയ കത്ത് വിവാദമായതോടെയാണ് രാജ്ഭവൻ വിശദീകരണവുമായി രംഗത്തെത്തിയത്. ......
തിരുവനന്തപുരം: രാജ്ഭവനിൽ ഡെന്റൽ ക്ലിനിക്ക് സ്ഥാപിക്കാൻ 10 ലക്ഷം രൂപ അനുവദിക്കാൻ ധനവകുപ്പ് അംഗീകാരം നൽകിയിട്ടും അന്തിമ തീരുമാനം എടുക്കാതെ മുഖ്യമന്ത്രി. പണം അനുവദിക്കാൻ അംഗീകാരം നൽകിയ ധനവകുപ്പ്, ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനക്ക് വിട്ടിരുന്നു. ......
തിരുവനന്തപുരം: നാളെ രാജ്ഭവന് മുന്നിൽ ഒരുലക്ഷം പേരെ അണിനിരത്തി പ്രതിഷേധിക്കാൻ ഇടതുപക്ഷം. വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയുടെ പേരിലാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. ......
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ന് രാജ്ഭവനിൽ ഗവർണർ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.......