ഇന്ത്യൻ പുരുഷ ടീമിന്റെ നായകനായ രോഹിത് ശർമ്മ തന്റെ 100ാം മത്സരത്തിനൊരുങ്ങുകയാണ് ഇന്ന്. ഇന്ന് ഒക്ടോബർ 29 ലഖ്നൗവിലെ ഭാരതരത്ന ശ്രീ അടൽ ബിഹാരി വാജ്പേയി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് 2023 മത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ......
ന്യൂഡൽഹി: മുംബൈ-പുണെ എക്സ്പ്രസ്വേയിൽ 200 കിലോമീറ്റർ വേഗതയിൽ ലംബോർഗിനി ഓടിച്ചതിന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് 3 ട്രാഫിക് ചലാനുകൾ ലഭിച്ചതായി റിപ്പോർട്ടുകൾ.
ബംഗ്ലാദേശിനെതിരായ ഐസിസി ലോകകപ്പിൽ ഇന്ത്യയുടെ നാലാം മത്സരത്തിനായി ടീമിനൊപ്പം ചേരാൻ രോഹിത് പൂനെയിലേക്ക് പോകുന്നതിനിടെയാണ് സംഭവം.
രോഹിതിന്റെ വേഗത "ചിലപ്പോൾ മണിക്കൂറിൽ 215 കിലോമീറ്റർ" തൊട്ടിരുന്നുവെന്നും ടൂർണമെന്റ് നടക്കുമ്പോൾ ടീം ബസിൽ യാത്ര ചെയ്യണമായിരുന്നുവെന്നും അദ്ദേഹത്തിന്റെ സുരക്ഷ മനസ്സിൽ കരുതിയിരിക്കണമെന്നും ട്രാഫിക് ഡിപ്പാർട്ട്മെന്റിൻ്റെ റിപ്പോർട്ടിൽ പറയുന്നു.
ടീമിന്റെ ക്യാപ്റ്റൻ എന്നതിലുപരി, ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളായി താരം ഒരു പ്രധാന പങ്ക് വഹിക്കുന്നു. 2023 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യൻ ക്രിക്കറ്റ് ടീം ഉജ്ജ്വലമായ തുടക്കമാണ് കുറിച്ചത്. ......