തൃക്കാക്കര നിയോജക മണ്ഡലതല നവകേരള സദസ്സിൽ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും വിപുലമായ പങ്കാളിത്തം ഉണ്ടാകുമെന്ന് സംഘാടകസമിതി ചെയർമാൻ സി.എം. ദിനേശ് മണി പറഞ്ഞു. നവകേരള സദസ്സിന് മുന്നോടിയായി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിങ്കളാഴ്ച (ജനുവരി 1 ന് ) ഉച്ചയ്ക്ക് 3 ന് കാക്കനാട് കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടിലാണ് തൃക്കാക്കര മണ്ഡലം നവകേരള സദസ്സ് നടക്കുക. ......