![ശബരിമല തീർത്ഥാടകരെ സംസ്ഥാന സർക്കാർ കന്നുകാലികളെ പോലെ കണക്കാക്കുന്നു - അനിൽ ആന്റണി](assets/news_post/anil anton22727.jpg)
കൊച്ചി: സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നുമായി ശബരിമലയിലേക്ക് എത്തുന്ന ലക്ഷകണക്കിന് തീർത്ഥാടകരെ സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും കന്നുകാലികളെ പോലെയാണ് കണക്കാക്കുന്നതെന്ന് ബി ജെ പി ദേശീയ സെകട്ടറിയും ദേശീയ വക്താവുമായ അനിൽ ആന്റണി കുറ്റപ്പെടുത്തി.
ബി ജെ പി ജില്ലാ ഓഫീസിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയുടെ കാര്യത്തിൽ ഹൈന്ദവവിശ്വാസികളെ അവഹേളിക്കുന്ന സി പി എമ്മും സർക്കാരും രാമക്ഷേത്രത്തിന്റെ കാര്യത്തിൽ ന്യൂനപക്ഷപ്രീണനം നടത്തുകയാണ് .
ഈ കാര്യത്തിൽ സി പി എമ്മും സംസ്ഥാന കോൺഗ്രസ്സും ഇരട്ടത്താപ്പാണ് കാണിക്കുന്നത്.
ഹമാസിനായി ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ വലിയ സമ്മേളനങ്ങൾ നടത്തുന്ന ഇവർ രാമക്ഷേത്രത്തിന്റെ കാര്യത്തിൽ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
2024ലെ ലോകസഭാ തിരഞ്ഞെടുപ്പിലും ബി ജെ പി നയിക്കുന്ന മുന്നണി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തും.
രാജ്യത്തെ എല്ലാ വീടുകളും മോദിസർക്കാരിന്റെ ഏതെങ്കിലും പദ്ധതിയുടെ ഗുണഭോക്താവാണ്.
രണ്ടാം മോദി സർക്കാർ ബ്രിട്ടനെ പിൻതള്ളി രാജ്യത്തെ അഞ്ചാമത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയാക്കിയെങ്കിൽ മൂന്നാം മോദി സർക്കാർ ഭാരതത്തെ മൂന്നാമത്തെ സാമ്പത്തികശക്തിയാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ......
അനിൽ ആന്റണിയുടെ രാഷ്ട്രീയ കാഴ്ചപ്പാട് ഉൾകൊള്ളുന്നുവെന്നും ബിജെപിയിലൂടെ മകന് നിരവധി അവസരങ്ങൾ ലഭിക്കുമെന്നും എലിസബത്ത് ആന്റണി. കൃപാസനത്തിൽ നടത്തിയ അനുഭവ സാക്ഷ്യത്തിലാണ് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി ഇക്കാര്യം പറഞ്ഞത്. ......
ന്യൂഡൽഹി: അഴിമതിയാരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപി അധികാരം പിടിക്കുമെന്നും ബി.ജെ.പി ദേശീയ സെക്രട്ടറി അനിൽ ആന്റണി. തെരഞ്ഞെടുപ്പിൽ നിലവിലെ സർക്കാരിനെ ജനം തൂത്തെറിയുമെന്നും ജനങ്ങളുടെ ക്ഷേമത്തിനായി കേരളത്തിൽ ഭരണമാറ്റം അനിവാര്യമാണെന്നും വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ അനിൽ ആന്റണി പറഞ്ഞു.
സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികൾക്കാണ് കഴിഞ്ഞ ഏഴു വർഷം സാക്ഷ്യംവഹിച്ചത്. ......
ന്യൂഡൽഹി: അനിൽ ആന്റണിയെ ബിജെപി ദേശീയ സെക്രട്ടറിയായി നിയമിച്ചു. പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയാണ് ബിജെപിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.......
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി അടുത്തിടെ ബിജെപിയിൽ ചേർന്നത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ, അനിൽ ആന്റണി സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ......
കൊല്ലം: അനിൽ ആന്റണിയെ കേരളത്തിൽ സജീവമാക്കാൻ ബിജെപി ദേശീയ നേതൃത്വം. മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനിലൂടെ കൂടുതൽ കോൺഗ്രസുകാരെ ബിജെപിയിലേക്ക് എത്തിക്കുകയാണ് പാർട്ടി നേതൃത്വം ലക്ഷ്യമിടുന്നത്. ......
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിബിസിയേയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് വീണ്ടും രംഗത്ത്. കാശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം പലതവണ നൽകിയ മാധ്യമമാണ് ബിബിസിയെന്ന് അനിൽ ആന്റണി ട്വിറ്ററിൽ കുറിച്ചു. ......
തിരുവനന്തപുരം: ബിബിസി ഡോക്യുമെന്ററി രാജ്യത്തിന്റെ പരമാധികാരത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന അനിൽ ആന്റണിയുടെ അഭിപ്രായത്തോടു യോജിപ്പില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. അത് അപക്വമായ പരാമർശമാണെന്നും രാജ്യത്തിന്റെ പരമാധികാരം അങ്ങനെയൊന്നും ഇല്ലാതാവുന്ന ഒന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ......
ഡൽഹി: അനിൽ ആന്റണിക്ക് പിന്തുണയുമായി ബിജെപി വക്താവ് ജയ്വീർ ഷെർഗിൽ. രാജ്യത്തിന് വേണ്ടി ചിന്തിക്കുന്ന ആത്മാഭിമാനമുള്ളവർക്ക് കോൺഗ്രസിൽ തുടരനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ......
ഡൽഹി: ബിബിസി ഡോക്യുമെന്ററി വിവാദത്തിലെ വിമർശനങ്ങളോട് തുറന്നടിച്ച് അനിൽ ആന്റണി. തന്റെ അഭിപ്രായത്തിനെതിരെ അസഭ്യം പറയുന്ന നിലയിൽ പാർട്ടി സംസ്കാരം അധപതിച്ചു പോയി. ......