അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്തു എന്നാരോപിച്ച് 30 കാരിയായ മുസ്ലീം യുവതിയ്ക്ക് മർദനമേറ്റതായി പരാതി. മധ്യപ്രദേശിലെ സെഹോറിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.
2023 ഡിസംബർ 4 ന് സെഹോറിലെ അഹമ്മദ്പൂർ ഏരിയയിൽ ബിജെപിയുടെ വൻ വിജയം ആഘോഷിക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് സമീന ബി എന്ന സ്ത്രീ നൽകിയ പരാതിയിൽ പറയുന്നു.
ഭർതൃസഹോദരനാണു യുവതിയെ മർദ്ദിച്ചത്. ......
കർണാടക നിയമസഭയിലെ ശൈത്യകാല സമ്മേളനത്തിൽ തീ പാറാൻ സാധ്യത. ഇന്നുമുതൽ പത്തുദിവസം ബെലഗാവിയിലെ സുവർണ്ണ വിധാൻസൗധയിലാണ് സമ്മേളനം നടക്കുന്നത്.കോൺഗ്രസ്സ് ഭരിക്കുന്ന ഈ സംസ്ഥാനത്ത് ബിജെപിയാണ് പ്രധാന പ്രതിപക്ഷം. ......
ബംഗളുരു: ബോർഡുകളുടെയും കോർപറേഷനുകളുടെയും തലവന്മാരെ കണ്ടെത്തുവാനുള്ള പ്രക്രിയ കർണാടകത്തിലെ കോൺഗ്രസ്സ് ഗവണ്മെന്റ് ആരംഭിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് തീരുമാനം നീളുന്നതിനു കാരണമെന്നു വാർത്തകളുണ്ടായിരുന്നു. ......
ലഖ്നൗ: ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമി ബിജെപിയിലേക്കെന്ന് റിപ്പോർട്ടുകൾ. ബിജെപി നേതാക്കളുമായി നല്ല ബന്ധം പുലർത്തുന്ന താരമാണ് മുഹമ്മദ് ഷമി.......
കൊച്ചി: കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്കുള്ള കാര്യകാരണങ്ങൾ സംബന്ധിച്ച് സമഗ്രമായ അന്വേഷണത്തിന് ഗവർണർ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന വക്താവ് കെവിഎസ് ഹരിദാസ് അഭ്യർത്ഥിച്ചു. ഈ സർക്കാരിന്റെ തലവനാണ് ഗവർണർ. ......
ബംഗളുരു നഗരം അക്ഷരാർത്ഥത്തിൽ കലക്കിക്കുടിച്ച നേതാവാണ് ആർ.അശോക്. ആർഎസ്എസ്സിലൂടെ വളർന്നുവന്ന ഈ വൊക്കലിഗ സമുദായക്കാരൻ മികച്ച സംഘാടകനാണ്.1997ൽ രാജ്യത്തെ ഏറ്റവും വലിയ മണ്ഡലമായ ഉത്തരഹള്ളിയിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ അശോകിന്റെ രാഷ്ട്രീയ ജൈത്ര യാത്ര ആരംഭിച്ചു. ......
ഇന്ത്യയെ കാവി വൽക്കരിക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
ഇന്ത്യൻ ക്രിക്കറ്റ് ടീമുൾപ്പെടെ രാജ്യത്തുടനീളമുള്ള വിവിധ സ്ഥാപനങ്ങളെ കാവിവൽക്കരിക്കാൻ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ശ്രമിക്കുന്നതായി മമത ബാനർജി കഴിഞ്ഞ ദിവസം ആരോപിച്ചു.
സെൻട്രൽ കൊൽക്കത്തയിലെ പോസ്റ്റാ ബസാറിൽ നടന്ന ജഗധാത്രി പൂജയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ വിമർശനം. ക്രിക്കറ്റ് ടീമിന്റെ പരിശീലന ജേഴ്സിയിൽ മാത്രമല്ല മെട്രോ സ്റ്റേഷനുകളുടെ പെയിന്റിങ്ങിലും ബി.ജെ.പി കാവി നിറം കൊണ്ടുവന്നിട്ടുണ്ടെന്ന് മമ്ത ബാനർജി ആരോപിച്ചു.
'രാജ്യത്തെ മുഴുവൻ കാവി ചായം പൂശാനാണ് അവർ ശ്രമിക്കുന്നത്'
"അവർ രാജ്യത്തെ മുഴുവൻ കാവി ചായം പൂശാൻ ശ്രമിക്കുകയാണ്. ......
കൊച്ചി: യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയിൽ കാർഡുകൾ ഉപയോഗിച്ചത് രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളോടുള്ള വെല്ലുവിളിയാണ്. വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കി രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനത്തെ അട്ടിമറിക്കാൻ കോൺഗ്രസ് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ അരങ്ങേറിയത്. ......
മുതിർന്ന നേതാക്കളുടെ സജീവ സാന്നിധ്യത്തിൽ ഉത്സവാന്തരീക്ഷത്തിലാണ് യുവനേതാവായ വിജയേന്ദ്ര ബിജെപി കർണാടക സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റത്. നേതാക്കളും പ്രവർത്തകരും തിങ്ങിനിറഞ്ഞ മല്ലേശ്വരത്തെ പാർട്ടി ആസ്ഥാനത്തായിരുന്നു ചടങ്ങ്. ......
ബംഗളുരു: വർഗ്ഗീയ പാർട്ടിയെന്ന് മറ്റു പാർട്ടികൾ ആക്ഷേപിക്കുന്ന ബിജെപിയുമായി കർണാടകത്തിൽ സഖ്യമുണ്ടാക്കിയതോടെ മതേതര ജനതാദളിലെ (ജെഡിഎസ്) 'മതേതരം' എന്ന വാക്കിന്റെ പ്രസക്തി ഇല്ലാതായെങ്കിലും മതേതര വാദിയായ ദേവഗൗഡ അത് കാര്യമാക്കുന്നില്ല. ജെഡിഎസ്സ് ദേശീയ അധ്യക്ഷനായ അദ്ദേഹം ബിജെപിയുമായി കൂടുതൽ അടുക്കുകയാണ്. ......