നവകേരള സദസിനെതിരെയുള്ള പ്രതിഷേധത്തിൽ ആറ്റിങ്ങലില്‍ പരസ്പരം വീടുകള്‍ ആക്രമിച്ചു യൂത്ത് യൂത്ത് കോണ്‍ഗ്രസ് ഡിവൈഎഫ് പ്രവര്‍ത്തകര്‍. ആറ്റിങ്ങലില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടു കയറി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയും പിന്നാലെ ആറ്റിങ്ങല്‍ നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്റെ വീട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയും ചെയ്തു. ......
ഭിന്നശേഷിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഒളിവിലെന്ന് പോലീസ്. നവകേരള ബസ് പോകവേ കരിങ്കൊടികാണിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജിമോൻ കണ്ടല്ലൂരിനാണു മർദനമേറ്റത്.
കേസിലെ പ്രതി ഡി.വൈ.എഫ്.ഐ. പ്രവർത്തകനായ ഭരണിക്കാവ് സ്വദേശി അനൂപ് വിശ്വനാഥന്റെ പേരിലാണ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിരിക്കുന്നത്.
കരിങ്കൊടി കാണിക്കുന്നതിനെടെ അജിമോനെ പോലീസ് നീക്കുമ്പോൾ അനൂപ് പിറകിലൂടെയെത്തി മർദിക്കുകയായിരുന്നു. ......
നവ കേരള സദസ്സിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനൊരുങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് അങ്കമാലിയിൽ പൊലീസ് നോക്കി നിൽക്കെ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ക്രൂര മർദനം.
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് വൈശാഖ്.എസ്. ദർശൻ അടക്കം എട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച ഉച്ചക്ക് 2.45ഓടെ ബ്ലോക്ക് പഞ്ചായത്തോഫീസിന് സമീപം പ്രതിഷേധത്തിന് ഒരുങ്ങി നിൽക്കുകയായിരുന്ന 10 ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു നേരെയാണ് വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 20ഓളം ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചത്.സംഭവ സ്ഥലത്തുണ്ടായിരുന്ന പൊലീസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടയിലും മർദ്ദിച്ചു. ......
നവകേരള യാത്രയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിന് മുന്നില്‍ ചാടിയ കോൺഗ്രസ് പ്രവർത്തകർ രക്തസാക്ഷിയെ ഉണ്ടാക്കാനാണ് ശ്രമിച്ചതെന്ന് വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്. വിമോചന സമരക്കാലത്തെതു പോലെയുള്ള ശ്രമം കോണ്‍ഗ്രസ് നടത്തുകയാണെന്നും അതിജീവനത്തിനുവേണ്ടിയാണ് അവരിത് ചെയ്യുന്നതെന്നും സജി ചെറിയാന് പറഞ്ഞു.
ഡിവൈഎഫ് നേതാക്കള്‍ ചെയ്തത് രക്ഷാപ്രവര്‍ത്തനം തന്നെയാണെന്ന മുഖ്യമന്ത്രിയുടെ നിലപാട് തന്നെ സജി ചെറിയാനും ആവര്‍ത്തിച്ചു. ......
മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ ഡിവൈഎഫ്ഐയെ പിന്തുണച്ച് മുഖ്യമന്ത്രി. നവകേരള സദസിൽ ബഹുജനമുന്നേറ്റം കണ്ടതിലുണ്ടായ നൈരാശ്യമാണ് കഴിഞ്ഞ ദിവസമുണ്ടായ പ്രകടനമെന്ന് പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
"ഡിവൈഎഫ്ഐയുടേത് മാതൃക പ്രവർത്തനം. ......
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു പോലീസ്. 14 പേർക്കെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തിരിക്കുന്നത്.
നവകേരള സദസ്സുമായി ബന്ധപ്പെട്ട് പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ്, കെ.എസ്.യു, മുസ്ലിം ലീഗ് പ്രവർത്തകരെ നേരത്തെ പൊലീസ് കരുതൽ കസ്റ്റഡിയിലെടുത്തിരുന്നു. ......
കൊല്ലം: ഡിവൈഎഫ്ഐ നേതാവ് ജയിലിൽ കിടക്കുമ്പോഴും സർക്കാർ വേതനം കൈപ്പറ്റിയെന്ന് പരാതി. പാഠപുസ്തക ഡിപ്പോയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന മുഹമ്മദ് ബിലാലിനെതിരെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച കേസിൽ റിമാൻഡിലായ മുഹമ്മദ് ബിലാൽ ജയിലിൽ കിടക്കുന്ന സമയത്തും ശമ്പളം കൈപ്പറ്റിയെന്നാണ് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്. ......
തിരുവനന്തപുരം: വർഷങ്ങളായി ആശുപത്രികളിൽ രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തിൽ നടത്തുന്ന പൊതിച്ചോർ വിതരണ പദ്ധതിയാണ് 'ഹൃദയപൂർവ്വം'. ഹൃദയപൂർവം പദ്ധതിയുടെ ഭാഗമായി മെഡിക്കൽ കോളേജിലേക്ക് പൊതിച്ചോർ ശേഖരിക്കാനെത്തിയപ്പോഴുണ്ടായ അനുഭവക്കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് വട്ടിയൂർക്കാവ് എം.എൽ.എ. ......
തിരുവനന്തപുരം: രാജ്ഭവന് മുന്നിലേക്ക് പ്രതിഷേധ മാർച്ചുമായി ഡിവൈഎഫ്ഐ. രാജ്ഭവനിലെ താൽക്കാലിക ജീവനക്കാരെ സ്ഥിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്കെഴുതിയ കത്ത് പുറത്തുവന്നതിന് പിന്നാലെയാണ് ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചത്. ......