മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ രംഗത്ത്. കേരളം ഭരിക്കുന്നത് സൈക്കോപാത്തായ മുഖ്യമന്ത്രിയാണെന്നും പിണറായി വിജയന് കൊലയാളിയുടെ മനസ്സാണെന്നും അദ്ദേഹം വിമർശിച്ചു.
ഇത്രയൊക്കെ ചെയ്തിട്ടും പിണറായിക്കെതിരെ കേസെടുക്കാത്ത സംസ്ഥാനത്ത് ഒന്നും ചെയ്യാത്തവർക്കെതിരെ കേസെടുക്കാൻ പറയുമ്പോൾ എന്ത് നിയമവും നിയമവാഴ്ചയുമാണ് ഇവിടെയുള്ളതെന്നും സുധാകരൻ ചോദിച്ചു.
അടുത്ത വർഷം 2024 പിണറായിക്ക് ഉറക്കമില്ലാത്ത നാളുകളാകുമെന്നും അദ്ദേഹം പറഞ്ഞു. ......
പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെപിസിസിയുടെ നേതൃത്വത്തിൽ കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന വമ്പിച്ച റാലി ചരിത്ര സംഭവമായിരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി.
നവംബർ 23ന് വൈകുന്നേരം 4.30ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തുന്ന റാലിയിൽ എല്ലാ മതേതര-ജനാധിപത്യ വിശ്വാസികളെയും അണിനിരത്തും. ജില്ലകളിൽനിന്ന് അമ്പതിനായിരത്തിലധികം കോൺഗ്രസ് പ്രവർത്തകർ അണിനിരക്കും. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഐക്യദാർഢ്യ റാലിയോട് അനുബന്ധിച്ച് നടക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യും. ......
കൊച്ചി: ഒന്നായി നിൽക്കുന്ന കോൺഗ്രസ്സിന് മുൻപിൽ മോദി - പിണറായി ഇരട്ട എഞ്ചിൻ സർക്കാരുകൾ ബ്രേക്ക് ഡൗണാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം പി പറഞ്ഞു.
എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച 'ജില്ലാ പ്രവർത്തക കൺവൻഷൻ' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സംസ്ഥാന സർക്കാരുകൾ സാധാരണക്കാരെ മത്സരിച്ചു കൊള്ളയടിക്കുമ്പോൾ കേവലമായ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ ഭിന്നിച്ചു നിൽക്കാതെ ഒന്നായി നിന്ന് ചെറുത്തുതോല്‍പ്പിക്കണം. ......
കോഴിക്കോട്: കേരളത്തിൽ നിലവിൽ കോൺഗ്രസിന് അനുകൂല സാഹചര്യമെങ്കിലും ഐക്യമില്ലായ്മ പ്രശ്നമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സംസ്ഥാനത്ത് കോൺഗ്രസിനും യുഡിഎഫിനും ഇത്രയും അനുകൂലമായ സാഹചര്യം ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്നും മലവെള്ളത്തിൽ ഒലിച്ചുപോകാവുന്ന ഒരു രാഷ്ട്രീയ ശക്തിയാണ് ഇടതുപക്ഷമെന്നും കെ സുധാകരൻ പറഞ്ഞു. ......
മൂക്കറ്റം കടത്തില്‍ നട്ടം തിരിയുമ്പോഴും മുന്നും പിന്നുംമില്ലാത്ത ധൂര്‍ത്താണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്നും കേരളീയം പരിപാടി അത്തരത്തിലൊന്നാണെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. സര്‍ക്കാരിന്റെ ഭരണപരാജയങ്ങള്‍ മറയ്ക്കാനാണ് ഇത്തരം മാമാങ്കങ്ങള്‍ നടത്തുന്നത്.
സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് 27 കോടി രൂപ മുടക്കി കേരളപ്പിറവി ആഘോഷിക്കുന്നത്. ......
തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയത്തിൻ്റെ ക്രഡിറ്റ് തനിക്ക് വേണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി ഒരു തർക്കവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ......
പാമ്പാടി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മുഖ്യമന്ത്രി വായ മൂടികെട്ടിയ പോത്താണെന്നും തൊലിക്കട്ടിയുടെ കൂടുതൽ കൊണ്ടാണ് പുതുപ്പള്ളിയിൽ പ്രചരണത്തിന് എത്തിയതെന്നുമായിരുന്നു കെ സുധാകരന്റെ പ്രതികരണം. ......
തിരുവനന്തപുരം: മന്ത്രിമാർ വേദിയിലിരിക്കവെ പ്രമുഖ മലയാള സിനിമാ നടൻ ജയസൂര്യ സർക്കാരിനെ കുറിച്ച് വേദിയിൽ വിമർശിച്ചതിനെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. നടൻ ജയസൂര്യയെ ജയസൂര്യ പറഞ്ഞതിൽ എന്താണ് തെറ്റെന്നും ജയസൂര്യ പറഞ്ഞതുകൊണ്ടു മാത്രം അതു തെറ്റാകുമോ? എന്നും സുധാകരൻ ചോദിച്ചു.
‘രണ്ടര മാസം കഴിഞ്ഞാണ് കൃഷ്ണ പ്രസാദിനു പണം കൊടുക്കുന്നത്, അതും ബാങ്ക് വായ്പയായിട്ട്. ......