തീവണ്ടിമുഖേനയും ചരക്കുഗതാഗതങ്ങളിലേതുപോലെയും ബൈക്കും സ്കൂട്ടറുമെല്ലാം ദൂരസ്ഥലങ്ങളിലേക്കെത്തിക്കാന്‍ 'ബൈക്ക് എക്സ്പ്രസ്' എന്ന പദ്ധതിയുമായി കെ.എസ്.ആര്.ടി.സി എത്തുന്നു. പഴയ ബസ്സുകള്‍ ആകും ഇതിനായി ഉപയോഗിക്കുക. ......
സംസ്ഥാന സർക്കാർ കെഎസ്ആർടിസിക്ക് 20 കോടി രൂപ കൂടി അനുവദിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്.......
ആശ്യപ്പെട്ട സ്റ്റോപ്പിൽ വീട്ടമ്മയെ അർദ്ധരാത്രി ഇറക്കിയില്ലെന്ന് പരാതി. വാണിയംപാറ സ്വദേശി രജനിയാണ് സ്വിഫ്റ്റ് ബസിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ......
കെഎസ്ആർടിസി ബസ്സിൽ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച പോലീസുകാരൻ പിടിയിൽ. ഇടുക്കി പെരുവന്താനം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അജാസ് മോനാണ് അറസ്റ്റിലായത്.
കോട്ടയത്ത് നിന്നും ബസ്സിൽ യാത്ര ചെയ്ത സ്ത്രീയെ പൊലീസുകാരൻ കടന്നു പിടിച്ചെന്നാണ് പരാതി. ......
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് കണ്ടക്ടറിൻ്റെ നില ഗുരുതരം. തലയ്ക്ക് പരിക്കു പറ്റിയ കെ.എസ്.ആർ.ടി.സി കണ്ടക്ടർ രാജേഷിന്റെ നിലയാണ് ഗുരുതരമായി തുടരുന്നത്. ......
കെ.എസ്.ആര്.ടി.സി ശബരിമല സർവീസ് ബസുകൾ അലങ്കരിച്ചാൽ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി പമ്പ സ്പെഷ്യൽ ഓഫീസർ. ഡിപ്പോ അധികാരിക്കെതിരെ കോടതി അലക്ഷ്യത്തിനാണ് നടപടി എടുക്കുക.
ശബരിമലയിലേക്ക് പോകുന്ന തീർഥാടകർ പുഷ്പങ്ങളും ഇലകളും വച്ച് അലങ്കരിച്ച വാഹനങ്ങളിൽ എത്തേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ......
കെഎസ്ആർടിസിയിലെ യൂണിഫോം പഴയതു പോലെ കാക്കിയിലേക്ക് തിരികെ കൊണ്ടുവരാനുള്ള നിർദേശം രണ്ട് ദിവസം മുമ്പാണ് പുറത്തുവന്നത്. വിവിധ വിഭാഗങ്ങളിലെ ജീവനക്കാരുടെ യൂണിഫോം പരിഷ്കരിച്ച് കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് ഉത്തരവിറക്കിയിരുന്നു.
കണ്ടക്ടർ/ഡ്രൈവർ തസ്തികയിലുള്ളവർക്ക് കാക്കി പാന്റ്സും കാക്കി ഹാവ് കൈ ഷർട്ടും വനിതാ കണ്ടക്ടർക്ക് കാക്കി ചുരിദാറും ഓവർ കോട്ടും ഒപ്പം യൂണിഫോമുകളിൽ നെയിംബോർഡുമാക്കാനാണ് പുതിയ ഉത്തരവ്.മുപ്പതുവർഷത്തിലേറെ ഉപയോഗിച്ചു വന്ന കാക്കി യൂണിഫോം 2015ലാണ് നീലയാക്കി മാറ്റി ഉത്തരവിറങ്ങിയത്. ......
കെഎസ്ആർടിസിയിലെ യൂണിഫോം പഴയതു പോലെ കാക്കിയിലേക്ക് തിരികെ വരുന്നു. വിവിധ വിഭാഗങ്ങളിലെ ജീവനക്കാരുടെ യൂണിഫോം പരിഷ്കരിച്ച് ഉത്തരവായി. 2015ലാണ് കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോം നീലയാക്കി ഉത്തരവിറങ്ങിയത്.
കണ്ടക്ടർ/ഡ്രൈവർ തസ്തികയിലുള്ളവർക്ക് കാക്കി പാന്റ്സും കാക്കി ഹാവ് കൈ ഷർട്ടുമാണ് യൂണിഫോം. ......
ദീപാവലിയോട് അനുബന്ധിച്ച് നവംബര്‍ 8 മുതല്‍ 15 വരെ പ്രത്യേക സർവീസുമായി കെഎസ്ആർടിസി. അന്തർസംസ്ഥാന സർവീസുകളാണ് കെഎസ്ആർടിസി നടത്തുക.......
കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെ ഡ്രൈവർക്കും ഡ്രൈവറുടെ നിരയിലെ മുൻ സീറ്റിൽ യാത്ര ചെയ്യുന്നയാൾക്കും നാളെ മുതൽ സീറ്റ് ബെൽറ്റ് നിർബന്ധം.
ബസുകൾക്കുള്ളിലും പുറത്തും ക്യാമറകൾ ഘടിപ്പിക്കണമെന്ന ഉത്തരവും നവംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും.
ഫിറ്റ്നെസ് സർട്ടിഫിക്കറ്റിന് നവംബർ ഒന്നു മുതൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നതിനുള്ള കാലാവധി നേരത്തെ മൂന്നുതവണ നീട്ടിയിരുന്നു.
എന്നാൽ ഇനി കാലാവധി നീട്ടുന്ന ഒരു സാഹചര്യമുണ്ടാകില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി. ......