അടിമാലി: പെൻഷൻ വൈകിയതിനെ തുടർന്ന് മൺചട്ടിയുമായി ഭിക്ഷ യാചിക്കാനിറങ്ങിയ അടിമാലി പഞ്ചായത്തിലെ പഴമ്പിള്ളിച്ചാലിൽ മറിയക്കുട്ടിയെ കുറിച്ച് സിപിഎം പ്രചരിപ്പിച്ചതൊക്കെ നുണയെന്ന് തെളിഞ്ഞു. അടിമാലി പഞ്ചായത്തിലെ പഴമ്പിള്ളിച്ചാലിൽ മറിയക്കുട്ടിക്ക് ഒന്നര ഏക്കർ ഭൂമി ഉണ്ടെന്ന സിപിഎം പ്രചരണവും കള്ളമെന്ന് വ്യക്തമായിരിക്കുകയാണ്. അടിമാലി വില്ലേജിൽ ഒരിടത്തും മറിയക്കുട്ടിയുടെ പേരിൽ ഭൂമിയില്ലെന്ന് വില്ലേജ് ഓഫിസർ വ്യക്തമാക്കി. മറിയക്കുട്ടിക്ക് രണ്ടു വീടുണ്ടെന്ന സിപിഎം ആരോപണം തെറ്റാണെന്നു നേരത്തേ തെളിഞ്ഞിരുന്നു. ......