കൊച്ചി: സോളാർ ഗൂഢാലോചന കേസിൽ തുടർനടപടികൾ റദ്ദാക്കണമെന്ന കെ.ബി ഗണേഷ് കുമാറിൻ്റെ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്.......
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിടേണ്ട കാര്യമില്ലെന്ന് എം.വി.ഗോവിന്ദൻ. വിഴിഞ്ഞം പദ്ധതി പൊളിക്കാനാണു യുഡിഎഫും ബിജെപിയും ശ്രമിച്ചതെന്നും അതിനെ ശക്തമായി എതിർത്തുകൊണ്ടാണു പദ്ധതി നടപ്പിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
‘‘സർക്കാരിന്റെ തുറമുഖം വരുന്നതിനു പാരയായി, അദാനിയെ ഏൽപ്പിച്ചുകൊടുക്കുന്നതിനായി മന്ത്രിസഭ പോലും ചേരാതെ നിലപാട് സ്വീകരിച്ച അന്നത്തെ മുഖ്യമന്ത്രിയാണ് ഉമ്മൻ ചാണ്ടി. ......
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ക്രെഡിറ്റ് ഉമ്മന്‍ ചാണ്ടിക്കെന്ന് പ്രതിപക്ഷ വിഡി സതീശന്. നെടുമ്പാശേരി വിമാനത്താവളവും പരിയാരം മെഡിക്കല്‍ കോളേജും യാഥാര്‍ഥ്യമാക്കിയ ലീഡര്‍ കെ കരുണാകരന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ തനിപകര്‍പ്പാണ് വിഴിഞ്ഞം യാഥാര്‍ഥ്യമാക്കിയ ഉമ്മന്‍ ചാണ്ടിയെന്ന് പ്രതിപക്ഷ നേതാവ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
വി ഡി സതീശൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
"വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്ക് ആദ്യ കപ്പല്‍ അടുത്തു. ......
വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്. യുഡിഎഫ് സര്‍ക്കാരിന്റെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും വികസനകാഴ്ചപാടിന്റെയും മനക്കരുത്തിന്റെയും ശ്രമഫലമായാണ് വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര് ത്ഥ്യമായതെന്ന് എംഎം ഹസന് പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകം കൂടിയാണ് വിഴിഞ്ഞം തുറമുഖം. ......
റിയാദ്: മലയാളി കൊല്ലപ്പെട്ട കേസിൽ സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളികളെ രക്ഷിക്കാൻ സ്വന്തം കൈയ്യിൽനിന്ന് ‘ദിയാ ധനം’ (ബ്ലഡ് മണി) കൊടുത്ത് കേരള മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി. വിഷയത്തിൽ മനുഷ്യത്വം കരുതി ഇടപെട്ട അദ്ദേഹം ശിരസിലേറ്റിയത് വലിയ സാമ്പത്തിക ഭാരം തന്നെയായിരുന്നു.
കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകിയതിനെ തുടർന്ന് വധശിക്ഷയിൽനിന്ന് രക്ഷപ്പെട്ട പ്രതികൾക്കോ അവരുടെ കുടുംബങ്ങൾക്കോ ‘ദിയാ ധന’മായി നിശ്ചയിച്ച വൻതുക നൽകാൻ ശേഷിയില്ലെന്നായപ്പോൾ അത് കണ്ടെത്തി നൽകേണ്ട ഭാരം അദ്ദേഹത്തിന്റെ ചുമലിലാവുകയായിരുന്നു.
2008 ഒക്ടോബർ 18-ന് കൊല്ലം പള്ളിമുക്ക് സ്വദേശി നൗഷാദ് സൗദി അറേബ്യയിൽ കൊല്ലപ്പെട്ട കേസിലാണ് കൊല്ലം ജില്ലക്കാർ തന്നെയായ സുധീർ മുസ്തഫ, മൻസൂർ സൈനുൽ ആബിദീൻ, മുഹമ്മദ് റഫീഖ് എന്നിവർ പ്രതികളായത്. ......