കൊച്ചി:ഇന്ത്യയുടെ കരുത്താര്‍ന്ന ഭാവി പടുത്തുയര്‍ത്തുന്നതില്‍ വനിതകള്‍ക്കു നിര്‍വഹിക്കാനുള്ള ചുമതല നിര്‍ണ്ണായകമെന്ന് രാഹുല്‍ ഗാന്ധി എം.പി. വനിതാ സംവരണ ബില്‍ കോണ്‍ഗ്രസിന്റെ ആശയമാണെന്നും പാര്‍ലമെന്റ് ബില്‍ പാസാക്കിയെങ്കിലും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നിയമം നടപ്പാക്കാന്‍ കഴിയാത്തത് ഖേദകരമാണെന്നും മറൈന്‍ ഡ്രൈവില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച 'ഉത്സാഹ്' കണ്വന്ഷന് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവേ രാഹുല്‍ പറഞ്ഞു.
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എം.പി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്, പ്രതിപക്ഷനേതാവ് വി.ഡി.സതീശന്, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, ഹൈബി ഈഡന് എംപി തുടങ്ങിയവര്‍ സംസാരിച്ചു.14 ജില്ലകളിലെയും മഹിളാ കോണ്‍ഗ്രസ് ഘടകങ്ങളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ആയിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യയെ വീണ്ടെടുക്കാന്‍ പെണ്‍കരുത്ത് എന്ന മുദ്രാവാക്യവുമായുള്ള ഉത്സാഹ് കണ്‍വന്‍ഷനില്‍ പങ്കെടുത്തത്. ......
തിരുവനന്തപുരം: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനം മാറ്റിവെച്ചു. നവംബർ 29ന് നടത്താൻ നിശ്ചയിച്ചിരുന്ന സന്ദർശനം ഡിസംബർ ഒന്നിലേക്കാണ് മാറ്റിയത്. കെപിസിസി പ്രസിഡൻറ് കെ.സുധാകരനാണ് ഇക്കാര്യം അറിയിച്ചത്.
ഡിസംബർ ഒന്നിന് രാവിലെ ഒമ്പതിന് കണ്ണൂർ സാധു കല്യാണ മണ്ഡപത്തിൽ പ്രിയദർശിനി പബ്ലിക്കേഷൻറെ പ്രഥമ സാഹിത്യ പുരസ്കാരം പ്രശസ്ത കഥാകൃത്ത് ടി.പദ്മനാഭന് രാഹുൽ ഗാന്ധി സമ്മാനിക്കും. ......
റായ്പൂർ: ഛത്തീസ്ഗഡിലെ നെൽകർഷകർക്കൊപ്പം വയലിലിറങ്ങി വിളവെടുത്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഛത്തീസ്ഗഡിലെ റായ്പൂരിനടുത്തുള്ള കത്തിയ ഗ്രാമത്തിലാണ് രാഹുൽ ഗാന്ധി കർഷകർക്കൊപ്പം വയലിൽ ഇറങ്ങിയത്. ......
കർണാടകത്തിലെ എന്നപോലെ അയൽസംസ്ഥാനമായ തെലങ്കാനയിലെ വോട്ടർമാരെയും മോഹന സൗജന്യ വാഗ്ദാനങ്ങളിൽ വീഴ്ത്താമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ്സ്. എല്ലാവിഭാഗം വോട്ടർമാരെയും സ്വാധീനിക്കുന്ന ആറ് വാഗ്ദാനങ്ങളാണ് കോൺഗ്രസ്സ് മുന്നോട്ടുവെച്ചിട്ടുള്ളത്. ......
ഐസ്വാൾ: അമിത് ഷായുടെയും രാജ്നാഥ് സിംഗിന്റെയും മക്കൾ എന്താണ് ചെയ്യുന്നതെന്ന ചോദ്യവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസിനെതിരെ ഉയരുന്ന കുടുംബ രാഷ്ട്രീയ ആരോപണങ്ങളിലാണ് രാഹുൽ ഗാന്ധി ബിജെപിയെ കടന്നാക്രമിച്ച് രംഗത്തെത്തിയത്. തനിക്ക് അറിയാവുന്നിടത്തോളം ഇന്ത്യൻ ക്രിക്കറ്റ് നയിക്കുന്നത് അമിത് ഷായുടെ മകനാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ......
തിരുവനന്തപുരം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചാൽ ആരാകും പ്രധാനമന്ത്രിയെന്ന ചോദ്യങ്ങളോട് പ്രതികരിച്ച് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം ശശി തരൂർ. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ‘ഇന്ത്യ’ സഖ്യം അധികാരത്തിലെത്തിയാൽ കോൺഗ്രസുകാരനായിരിക്കും പ്രധാനമന്ത്രിയെന്ന സൂചനയാണ് തരൂർ നൽകുന്നത്. ......
ചെന്നൈ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട് ലോക്സഭാ സീറ്റിൽ നിന്നും വീണ്ടും മത്സരിക്കുന്നത് സംബന്ധിച്ച് സിപിഐ നേതാക്കൾക്കിടയിലും അഭിപ്രായ ഭിന്നത. രാഹുൽ ഗാന്ധി വയനാട്ടിൽ സിപിഐക്കെതിരെ മത്സരിക്കരുതെന്ന കേരള നേതാക്കളുടെ ആവശ്യം തള്ളി സിപിഐ ജനറൽ സെക്രട്ടറി ഡി രാജ രംഗത്തു വന്നു. ......
സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ലഖ്നൗ സെഷൻസ് കോടതിയുടെ നോട്ടീസ്. ഭാരത് ജോഡോ യാത്രയ്ക്കിടെ ‘മാപ്പ് പറയാൻ താൻ സവര്‍ക്കറല്ല’ എന്നിങ്ങനെ രാഹുല്‍ നടത്തിയ പരാമര്‍ശം അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ നൃപേന്ദ്ര പാണ്ഡെ നല്കിയ ഹര്‍ജിയിലാണ് നടപടി.
ലഖ്നൗ സെഷൻസ് ജഡ്ജ് അശ്വിനി കുമാര്‍ ത്രിപാഠിയാണ് നോട്ടീസ് അയച്ചത്. ......
വയനാട് ലോക്സഭാ സീറ്റിനെ ചൊല്ലി ഇന്ത്യാ സഖ്യത്തിൽ തർക്കം. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സിറ്റിംഗ് മണ്ഡലമാണ് വയനാട്.......
വ്യാഴാഴ്ച മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഡൽഹിയിലെ ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിൽ ചുമട്ടുതൊഴിലാളികളോടും ഓട്ടോ ഡ്രൈവർമാരോടും അവരുടെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നത് ജനശ്രദ്ധ നേടിയിരുന്നു. അവരുടെ ആശങ്കകൾ പരിഹരിച്ചുകൊണ്ട് രാഹുൽ ഗാന്ധി ശ്രദ്ധേയനായിരിക്കുകയാണ്. ......