തിരുവനന്തപുരം: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനം മാറ്റിവെച്ചു. നവംബർ 29ന് നടത്താൻ നിശ്ചയിച്ചിരുന്ന സന്ദർശനം ഡിസംബർ ഒന്നിലേക്കാണ് മാറ്റിയത്. കെപിസിസി പ്രസിഡൻറ് കെ.സുധാകരനാണ് ഇക്കാര്യം അറിയിച്ചത്.
ഡിസംബർ ഒന്നിന് രാവിലെ ഒമ്പതിന് കണ്ണൂർ സാധു കല്യാണ മണ്ഡപത്തിൽ പ്രിയദർശിനി പബ്ലിക്കേഷൻറെ പ്രഥമ സാഹിത്യ പുരസ്കാരം പ്രശസ്ത കഥാകൃത്ത് ടി.പദ്മനാഭന് രാഹുൽ ഗാന്ധി സമ്മാനിക്കും. ......
വയനാട് ലോക്സഭാ സീറ്റിനെ ചൊല്ലി ഇന്ത്യാ സഖ്യത്തിൽ തർക്കം. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സിറ്റിംഗ് മണ്ഡലമാണ് വയനാട്.......
ന്യൂ ഡൽഹി: ഇന്ത്യ പാടേ തള്ളിക്കളഞ്ഞ അക്സായി ചിന്നിന്റെയും അരുണാചൽ പ്രദേശിന്റെയും ഉടമസ്ഥാവകാശം അവകാശപ്പെടുന്ന ഭൂപടം ചൈന പുറത്തുവിട്ടതിന് മറുപടിയായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. ഇന്ത്യൻ പ്രദേശങ്ങൾ ഭൂപടത്തിലുൾപ്പെട്ടത് ഗൗരവമുള്ള വിഷയമാണെന്ന് രാഹുൽ പറഞ്ഞു.
ആഗസ്റ്റ് 28 തിങ്കളാഴ്ചയാണ് ചൈന ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെട്ടിട്ടുള്ള പുതിയ സ്റ്റാൻഡേർഡ് മാപ്പ് പുറത്തിറക്കിയത്.
ലഡാക്കിലെ ഒരിഞ്ച് ഭൂമി നഷ്ടമായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത് കള്ളമാണെന്നും ഇന്ത്യയുടെ ഭൂമി ചൈന തട്ടിയെടുത്തെന്നും ഗുരുതര പ്രശ്നമാണെന്നും രാഹുൽ ആരോപിച്ചു.
'വർഷങ്ങളായി ഞാൻ പറയുന്നുണ്ട്, ലഡാക്കിൽ ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി പറയുന്നത് നുണയാണെന്ന്. ......
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൗതം അദാനിയുമായുള്ള ബന്ധം പാർലമെൻറിൽ തുറന്നുകാട്ടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സർക്കാർ ഒത്താശയില്ലാതെ ഒരു വ്യവസായിക്ക് ചുരുങ്ങിയ കാലം കൊണ്ട് ലോകത്ത് രണ്ടാമത്തെ അതിസമ്പന്നനായി അപാരവളർച്ച നേടാനാവില്ലെന്നും പ്രധാനമന്ത്രിക്ക് അദ്ദേഹവുമായുള്ള ബന്ധം എന്താണെന്ന് രാജ്യം അറിയേണ്ടതുണ്ടെന്നും രാഹുൽ പാർലമെന്റിൽ പറഞ്ഞു. ......
ഏറ്റവും വലിയ രാഷ്ട്രീയ കാമ്പയിന് ഇന്ന് സമാപനമാകുമ്പോൾ മഞ്ഞണിഞ്ഞ കശ്മീരിൽ തന്റെ സഹോദരിയോടൊത്ത് കുസൃതി കാട്ടി രാഹുൽ ഗാന്ധി. പൊഴിഞ്ഞിവീഴുന്ന മഞ്ഞ് ശേഖരിച്ച് രാഹുലും പ്രിയങ്കയും പരസ്പരം എറിഞ്ഞ് കളിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സൈബർ ലോകത്ത് വൈറലാകുന്നത്. ......
രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര അവസാനിച്ചു. ശ്രീനഗറിലെ ലാൽചൗക്കിൽ രാഹുൽഗാന്ധി ദേശീയ പതാക ഉയർത്തി.......
ശ്രീനഗർ: ജന്മനാട്ടിൽ വേട്ടയാടപ്പെടുന്നെന്ന് രാഹുൽ ഗാന്ധിയോട് കശ്മീരി പണ്ഡിറ്റുകൾ. ഭാരത് ജോഡോ യാത്രയ്ക്കിടെ ജമ്മു കശ്മീരിലെ സാംബ ജില്ലയിൽ കശ്മീരി പണ്ഡിറ്റുകളുടെ പ്രതിനിധി സംഘവുമായി രാഹുൽ ഗാന്ധി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് അവർ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കശ്മീർ താഴ്വരയിൽ തീവ്രവാദികൾ തങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയാണെന്നും സംഘം ചൂണ്ടിക്കാട്ടി.
കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകവും പലായനവും താഴ്വരയെ അശാന്തിലാഴ്ത്തുകയാണെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ......
ന്യൂഡൽഹി: ബിജെപി ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച് വിദ്വേഷം പരത്തുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി പഞ്ചാബിലെ പത്താൻകോട്ട് സംഘടിപ്പിച്ച പൊതുസമ്മേളനത്തിലായിരുന്നു രാഹുൽ ഗാന്ധി ബിജെപിക്കെതിരെ രൂക്ഷ വിമർശനമുയർത്തിയത്. ......
ഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നാളെ ജമ്മു കശ്മീരിലേക്ക് കടക്കാനിരിക്കെ, കോൺഗ്രസിന് തിരിച്ചടി. ജമ്മു കശ്മീർ സംസ്ഥാന കോൺഗ്രസ് വക്താവ് ദീപിക പുഷ്കർ നാഥ് പാർട്ടിയിൽ നിന്നും രാജിവെച്ചു. ......
കോൺഗ്രസ് മുൻ അധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധി താൻ സ്വയം ദിവ്യനായെന്ന് വിശ്വസിക്കാൻ തുടങ്ങിയതിന്റെ സൂചനകളാണ് കാണാനാകുന്നത്. ആത്മീയതയിൽ അഭിരമിക്കുന്ന നേതാവിലേക്കുള്ള പരകായ പ്രവേശമാണ് ഭാരത് ജോഡോ യാത്രയിലൂടെ താൻ ലക്ഷ്യമിടുന്നതെന്നാണ് രാഹുൽ പറയാതെ പറയുന്നത്. ......