കോഴിക്കോട്: ഇസ്രായേലിനെ ന്യായീകരിച്ചിട്ടില്ലെന്നും താനും കോൺഗ്രസും പലസ്തീനൊപ്പമാണെന്നും ശശി തരൂർ എംപി. കോൺഗ്രസ് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ സംസാരിക്കവെയാണ് മുസ്ലിം ലീഗിന്റെ പലസ്തീൻ ഐക്യദാർഢ്യറാലിയിൽ നടത്തിയ ഹമാസ് വിരുദ്ധ പരാമർശത്തെ കുറിച്ച് തരൂർ വിശദീകരിച്ചത്. ......
തിരുവനന്തപുരം: കോൺഗ്രസ് നാളെ കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ശശി തരൂർ പങ്കെടുക്കും. മുസ്ലീം ലീഗ് റാലിയിൽ തരൂരിന്റെ പ്രസംഗം വിവാദമായതോടെ കോൺഗ്രസ്സിൻറെ റാലിയിൽ അദ്ദേഹം പങ്കെടുക്കുമോയെന്ന സംശയങ്ങൾ ഉയർന്നിരുന്നു. ......
സർക്കാരിന്റെ കയ്യിൽ ചില്ലി കാശില്ല. എല്ലാ ഓണത്തിനും കടമെടുക്കുന്ന സംസ്ഥാനമായി കേരളം മാറി നമ്മുടെ കുട്ടികളും പേരക്കുട്ടികളും ഇതിന് വലിയ വില നൽകേണ്ടി വരും. സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷം
വിദ്യാഭ്യാസവും കഴിവുള്ള യുവാക്കൾ ആണ് തൊഴിലില്ലാതെ വലയുന്നത്. ദേശീയതലത്തിൽ കേരളത്തിലെ തൊഴിലാളി 40% ആണെന്ന് ശശി തരൂർ. ......
മലപ്പുറം: മുസ്ലീം ലീഗ് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ റാലിയിലെ കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂരിന്റെ പ്രസംഗം വിവാദമാകുന്നു. ഇസ്രയേലിൽ ആക്രമണം നടത്തിയ ഹമാസിനെ ഭീകരരെന്ന് വിശേഷിപ്പിച്ചായിരുന്നു തരൂരിന്റെ പ്രസംഗം. ......
തിരുവനന്തപുരം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചാൽ ആരാകും പ്രധാനമന്ത്രിയെന്ന ചോദ്യങ്ങളോട് പ്രതികരിച്ച് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം ശശി തരൂർ. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ‘ഇന്ത്യ’ സഖ്യം അധികാരത്തിലെത്തിയാൽ കോൺഗ്രസുകാരനായിരിക്കും പ്രധാനമന്ത്രിയെന്ന സൂചനയാണ് തരൂർ നൽകുന്നത്. ......
ന്യൂഡൽഹി: ശശി തരൂരിന് ഒരിക്കലും സ്ത്രീ വിരുദ്ധനാകാന്‍ കഴിയില്ലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. ലോക്സഭയിൽ ചന്ദ്രയാന്‍ ദൗത്യ വിജയത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് കേന്ദ്രമന്ത്രി ഇത്തരം ഒരു പരാമർശം നടത്തിയത്. ......
തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തിയ പാർട്ടി നേതൃത്വത്തിന് നന്ദി പറഞ്ഞ് ശശി തരൂർ എം.പി. പ്രവർത്തക സമിതിയിൽ അംഗമാക്കിയതിലൂടെ താൻ ആദരിക്കപ്പെട്ടെന്ന് തരൂർ പ്രതികരിച്ചു. ......
ഇസ്ലാമിക ലോകത്തോടുള്ള മോദിയുടെ സമീപനം മാതൃകാപരമെന്ന ശശി തരൂരിന്റെ പ്രസ്താവനയെ പ്രശംസിച്ച് ബിജെപി. ഒരു പക്ഷേ, ബലഹീനതയുടെ ഒരു നിമിഷത്തിൽ തരൂർ ഒടുവിൽ സത്യം പറഞ്ഞുവെന്നായിരുന്നു ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യയുടെ പ്രതികരണം. ......
വല്ലഡോയ്ഡ് (സ്പെയിൻ): ലോക്സഭാ തെരഞ്ഞെടുപ്പിന് സമയത്ത് ജനങ്ങളുടെ മനസ് മാറാമെന്ന മുന്നറിയിപ്പുമായി ശശി തരൂർ. കർണാടകയിലെ കോൺഗ്രസ് വിജയത്തിന് പിന്നാലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അനായാസം വിജയിക്കുമെന്ന ചിന്തയുണ്ടായാൽ തിരിച്ചടിയാകും ഫലമെന്നും അദ്ദേഹം സൂചിപ്പിച്ചു. ......
ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതിയിൽ ഇടംനേടാൻ കരുക്കൾ നീക്കി നേതാക്കൾ. ഈ മാസം അവസാനത്തോടെ കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കുള്ളവരുടെ പേരുകൾ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. ......