ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് മനുഷ്യാവകാശ പ്രവർത്തകയും ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ മുൻ വൈസ് പ്രസിഡന്റുമായ ഷെഹ്ല റഷിദ്. മോദി സർക്കാരിന്റെ ഭരണത്തിൽ ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ മെച്ചപ്പെട്ടെന്ന് ഷെഹ്ല റഷിദ് ചൂണ്ടിക്കാട്ടുന്നു. മോദി സർക്കാരിനും ജമ്മു കശ്മീരിലെ ലെഫ്റ്റനന്റ് ഗവർണറിനും കീഴിൽ താഴ്വരയിലെ മനുഷ്യാവകാശങ്ങൾ മെച്ചപ്പെട്ടെന്നായിരുന്നു ഷെഹ്ല എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) കുറിച്ചത്. ......