ഇന്റർപോളിൽ തങ്ങളുടെ പങ്കാളിത്തം ചൈന തടസ്സപ്പെടുത്തുന്നുവെന്ന് തായ്വാൻ. കഴിഞ്ഞ 28 വർഷമായി തായ്വാൻ ചൈനയുടെ ഭാഗമായി കണക്കാക്കപ്പെടുന്നതിനാൽ പങ്കാളിത്തം അനുവദിക്കാനാവില്ലെന്ന് ഇന്റർപോൾ പറഞ്ഞതിന് പിന്നാലെയാണ് തായ് വാൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്. ......
ബീജിംഗ്: അമേരിക്കന്‍ ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലൊസിയുടെ തായ് വാന്‍ സന്ദര്‍ശനത്തെ തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ അമേരിക്കയുമായി നടത്താനിരുന്ന ചര്‍ച്ചകള്‍ ഉടനുണ്ടാകില്ലെന്ന് ചൈന. സൈനിക സഹകരണം, കാലാവസ്ഥ വ്യതിയാനം, തുടങ്ങിയ വിഷയങ്ങളിലാണ് അമേരിക്കയുമായി ചൈന ചര്‍ച്ച നടത്താനിരുന്നത്.
മയക്കുമരുന്ന് കടത്ത്, അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങള്‍ എന്നിവയിലും അമേരിക്കയുമായുള്ള സഹകരണം തത്ക്കാലം നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചതായി ചൈന വ്യക്തമാക്കി. ......
ബീജിംഗ്: തയ്വാനിലേക്കു സുപ്രധാന യാത്രയ്ക്ക് ഒരുങ്ങുകയാണ് അമേരിക്കൻ ജനപ്രതിനിധി സഭയുടെ സ്പീക്കർ നാൻസി പെലോസി. കാൽ നൂറ്റാണ്ടിനിടെ തയ്വാനിലേക്കുള്ള ആദ്യത്തെ തന്ത്രപ്രധാന സന്ദർശനമാണ് ഇതെന്ന് കൊണ്ടു തന്നെ നിരീക്ഷകർ ഈ യാത്രയ്ക്ക് ഏറെ പ്രാധാന്യം നൽകുന്നു.
അമേരിക്കൻ അധികാര കേന്ദ്രത്തിന്റെ മൂന്നാമത്തെ വ്യക്തി തന്നെ നേരിട്ട് ഇത്തരം ഒരു സന്ദർശനത്തിനിറങ്ങുമ്പോൾ ചൈന അസ്വസ്ഥരാണ്. യുഎസ് നീക്കത്തിൽ അപകടം മണത്ത ചൈന കടുത്ത എതിർപ്പുമായി വരികയും ചെയ്തു. ......
ബെയ്ജിങ് : തായ്വാൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചാൽ യുദ്ധത്തിനും മടിക്കില്ലെന്ന് വ്യക്തമാക്കി ചൈനയുടെ പ്രതിരോധ മന്ത്രി യുഎസ് പ്രതിരോധമന്ത്രിക്ക് മുന്നറിയിപ്പ് നൽകി.തായ്വാനെ ചൈനയിൽനിന്ന് വേർപെടുത്താൻ ആരെങ്കിലും ശ്രമിച്ചാൽ തീർച്ചയായും ഒരു യുദ്ധം ആരംഭിക്കാൻ ചൈനീസ് സൈന്യം മടിക്കില്ല. തായ്വാൻ ചൈനയുടേതാണ്. ......