കോഴിക്കോട്: ഏകീകൃത സിവിൽ കോഡിന്റെ പേരിൽ മുസ്ലീം ലീഗുമായി അടുക്കാനുള്ള ശ്രമം ഉപേക്ഷിക്കാതെ സിപിഎം. കോഴിക്കോട് സംഘടിപ്പിച്ച ദേശീയ സെമിനാറിലേക്ക് ലീഗിനെ ക്ഷണിച്ചിരുന്നെങ്കിലും ലീഗ് നേതൃത്വം പങ്കെടുക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ......
മലപ്പുറം: ഏകീകൃത സിവിൽ കോഡിനെതിരെ മുസ്ലീം കോ ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് സിപിഎമ്മിനും ക്ഷണം. ജമാഅത്തെ ഇസ്ലാമിയെ ഉൾപ്പെടെ സെമിനാറിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ......
തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകി കോൺഗ്രസ്. രാഷ്ട്രീയ - മത- സാമുഹിക- സാംസ്കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് ജനസദസുകൾ സംഘടിപ്പിക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. ......
കോഴിക്കോട്: ഏകീകൃത സിവിൽ കോഡ് തുടർച്ചയായി ചർച്ചയാക്കുന്നതിന് പിന്നിൽ ബിജെപിയുടെ പ്രത്യേക അജണ്ടയെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. ഏകീകൃത സിവിൽ കോഡിനെതിരെ സിപിഎം കോഴിക്കോട് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡിനെ എതിർക്കുന്നത് ഭരണഘടനയെ എതിർക്കുന്നതിന് തുല്ല്യമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ ഭരണഘടനയ്ക്കൊപ്പമാണെന്നും ആൾ ഇന്ത്യാ മുസ്ലീം പേഴ്സണൽ ലോ ബോർഡിന്റെ നിലപാടിനെ തള്ളി ഗവർണർ വ്യക്തമാക്കി. ഭരണഘടനാ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന നിർദ്ദേശമാണ് ഏകീകൃത സിവിൽ കോഡെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ ഏകീകൃത സിവിൽ കോഡിലെ ഡ്രാഫ്റ്റ് പുറത്ത് വന്നിട്ടില്ലെന്നും ഗവർണർ ചൂണ്ടിക്കാട്ടി. ......
തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡിനെതിരെ പാർലമെന്റിൽ ഏകകണ്ഠമായ നിലപാട് സ്വീകരിക്കണമെന്ന് എംപിമാരോട് മുഖ്യമന്ത്രി പിണറായി വിജയൻ. പാർലമെന്റിന്റെ മഴക്കാല സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേർത്ത എംപിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.
സംസ്ഥാന വിഷയങ്ങളിൽ കേന്ദ്രം നടത്തുന്ന നിയമനിർമ്മാണ നടപടികളെ പാർലമെൻറിൽ ശക്തമായി എതിർക്കണം. ......
തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ മുതിർന്ന സിപിഐ നേതാക്കൾ പങ്കെടുക്കില്ല. ദേശീയ കൗൺസിൽ യോഗം നടക്കുന്നതിനാലാണ് മുതിർന്ന സിപിഐ നേതാക്കൾ പങ്കെടുക്കാത്തത് എന്നാണ് വിശദീകരണം. ......
തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച പ്രക്ഷോഭങ്ങളുടെ പേരിൽ ഇടത് മുന്നണിയിൽ തർക്കം. സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിന്റെ പേരിലാണ് സിപിഎം - സിപിഐ തർക്കം. ......
തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡിനെതിരായ ദേശീയ സെമിനാറിലേക്കുള്ള സിപിഎം ക്ഷണം മുസ്ലീം ലീഗ് നിരസിച്ചത് യുഡിഎഫിലെ ഐക്യത്തിന് വിഘാതമാകേണ്ടെന്ന നിലപാടിനെ തുടർന്ന്. ഐക്യജനാധിപത്യ മുന്നണിയിലെ പ്രധാനപ്പെട്ട കക്ഷിയായ കോൺഗ്രസിനെ ക്ഷണിക്കാതെ തങ്ങളെ മാത്രം ക്ഷണിച്ചതിന് പിന്നിലെ രാഷ്ട്രീയ തന്ത്രം മനസ്സിലാക്കിയാണ് ലീഗും നിലപാടെടുത്തത്. ......
മലപ്പുറം: സിപിഎം സഹകരണം തത്ക്കാലം വേണ്ടെന്ന നിലപാടിൽ മുസ്ലീം ലീഗ് നേതാക്കൾ. ഏകീകൃത സിവിൽ കോഡിന്റെ പേരിൽ മുസ്ലീം ലീഗിനെ ഇടത് പാളയത്തിലെത്തിക്കാനുള്ള സിപിഎമ്മിന്റെ തന്ത്രത്തിൽ വീഴേണ്ടതില്ലെന്നാണ് ലീഗിലെ പ്രമുഖ നേതാക്കൾ നിലപാട് സ്വീകരിച്ചത്. ......