അയോദ്ധ്യയിലെ ബാബ്റി മസ്ജിദ് പ്രശ്നത്തില്‍ ഇന്ത്യയുടെ പരമോന്നത നീതിന്യായ പീഠം ശാശ്വതമായ ഒരു പരിഹാരം നിര്‍ദ്ദേശിച്ചിരിക്കുകയാണ്. തര്‍ക്കഭൂമി രാമക്ഷേത്ര നിര്‍മ്മാണത്തിന് കൈമാറാനും, മസ്ജിദ് നിര്‍മ്മിക്കാന്‍ അയോദ്ധ്യയില്‍ തന്നെ പ്രധാന സ്ഥാനത്ത് അഞ്ചേക്കര്‍ ഭൂമി നല്‍കാനുമുള്ള ഭരണഘടനാ ബെഞ്ചിന്റെ ഏകകണ്ഠമായ വിധിയോടെ രാജ്യത്ത് അത് സംബന്ധിച്ചുണ്ടായ വര്‍ഗ്ഗീയ ചേരിതിരിവിനും, പ്രശ്നങ്ങള്‍ക്കും തിരശ്ശീല വീഴണം എന്ന് രാജ്യം ഒരേ മനസ്സോടെ ആഗ്രഹിക്കുന്നുണ്ട്.
ആരു തോറ്റു, ആര് ജയിച്ചു എന്നു അവകാശവാദം ഉന്നയിക്കേണ്ട സന്ദര്‍ഭമല്ല ഇത്. ......